നിങ്ങളുടെ വാഹനത്തിന്റെ മൈലേജ് കുറയുന്നോ? കാരണങ്ങള്‍ ഇവയാകാം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2019 11:31 am

Menu

Published on December 27, 2017 at 2:26 pm

നിങ്ങളുടെ വാഹനത്തിന്റെ മൈലേജ് കുറയുന്നോ? കാരണങ്ങള്‍ ഇവയാകാം

many-factors-affect-fuel-economy

ഏതൊരു നല്ല വാഹനം കണ്ടാലും ഒന്ന് നോക്കി നില്‍ക്കുന്ന നമ്മള്‍ ഇന്ത്യക്കാരുടെ അടുത്ത ചോദ്യം ഇതാകും, അല്ല എത്ര കിട്ടും? മൈലേജിന്റെ കാര്യമാണ്. അതെ എത്ര തന്നെ നല്ല വാഹനമാണെങ്കിലും ഇന്ധനക്ഷമതയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്തവരാണ് ഇന്ത്യക്കാര്‍.

മികച്ച മൈലേജ് വാഗ്ദാനം ചെയ്ത വാഹനങ്ങള്‍ക്കും മൈലേജ് കുറയുമ്പോള്‍ നിര്‍മ്മാതാക്കളെ കുറ്റം പറയുന്നതാണ് നമ്മുടെയൊക്കെ ശീലം. എന്നാല്‍ മൈലേജ് കുറയുന്നതിന്റെ പ്രധാന കാരണം ഡ്രൈവിങ് ശീലം തന്നെയാണ്.

ഇത്തരത്തില്‍ വാഹനത്തിന്റെ മൈലേജിനെ കാര്യമായി ബാധിക്കുന്ന ഡ്രൈവിങ് ശീലങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.

1. ആക്സിലറേറ്റര്‍ ഒരു നിയന്ത്രണവുമില്ലാതെ പ്രയോഗിക്കുകയും ബ്രേക്കിങ് സംവിധാനം അലക്ഷ്യമായി ഉപയോഗിക്കുകയും ചെയ്യുന്നത് കാറിന്റെ ഇന്ധന ഉപയോഗത്തെ ബാധിക്കുമെന്ന് എത്രപേര്‍ക്കറിയാം. അക്ഷമയോടെയുള്ള ഡ്രൈവിങ്ങും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും പെട്ടെന്ന് വാഹനമെടുക്കുകയും ചെയ്യുന്നത് ഇന്ധനം പാഴായിപ്പോകുന്നതിന്റെ പ്രധാന കാരണമാണ്.

2. നിരന്തര സര്‍വീസുകള്‍ വാഹനത്തെ കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാക്കുമെന്ന വസ്തുത പലര്‍ക്കും അറിയില്ല. കൃത്യമായ കാലയളവില്‍ വാഹനം സര്‍വീസ് ചെയ്യുന്നത് വാഹനത്തിന്റെ ആയുസ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

3. നിര്‍ത്തിയിടുമ്പോഴും വാഹനത്തിന്റെ എന്‍ജിന്‍ ഓണാക്കിവയ്ക്കുന്നത് ഇന്ധനം ലാഭിക്കുമെന്ന ചിന്ത 26 ശതമാനം ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കുമുണ്ട്. എന്‍ജിന്‍ ഓഫാക്കുകയും പിന്നീട് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ഇന്ധന ലാഭമുണ്ടാക്കുന്നത്.

4. തണുത്തതും ചൂടേറിയതുമായ കാലാവസ്ഥകള്‍ വാഹനത്തിന്റെ ഇന്ധന ക്ഷമതയെ ബാധിക്കും. ഏറ്റവും കാര്യക്ഷമമായ താപനിലയില്‍ വാഹനത്തിന്റെ എന്‍ജിന്‍ എത്താനായി തണുത്ത കാലാസ്ഥയില്‍ കൂടുതല്‍ സമയം എടുക്കുന്നതു മൂലമാണ് വാഹനത്തിന്റെ ഇന്ധനക്ഷമത കുറയുന്നത്. അതിനാല്‍ തണുത്ത കാലാവസ്ഥയില്‍ ചെറിയ യാത്രകള്‍ പോകുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കണം.

5. ചൂടേറിയ കാലാവസ്ഥയില്‍ എയര്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. വേഗത കൂടുന്നതിനനുസരിച്ചുള്ള കാറ്റിന്റെ പ്രതിരോധം മൈലേജിനെ ബാധിക്കും. വേഗതയില്‍ പോകുമ്പോള്‍ വിന്‍ഡോകള്‍ പൊക്കിവെയ്ക്കുകയും എന്നാല്‍ വേഗം കുറഞ്ഞ യാത്രയില്‍ വിന്‍ഡോ തുറന്നിടുകയും ചെയ്യുന്നതാണ് നല്ലത്.

6. ടയറില്‍ കൃത്യമായ വായു നിറച്ചോടുന്നത് വാഹനത്തിന്റെ ഇന്ധനക്ഷമത കൂട്ടും. കൃത്യമായ പരിപാലിക്കുന്ന വാഹനവും ടയറില്‍ ആവശ്യത്തിന് വായു നിറച്ച് ഉപയോഗിക്കുന്ന ടയറുകളും പെട്രോള്‍ വഴി ചെലവാകുന്ന പണത്തിന്റെ അളവ് കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

7. ക്രൂയിസ് കണ്‍ട്രോളിന്റെ ഇന്ധന ക്ഷമതാ നേട്ടത്തെ സംബന്ധിച്ച് 78 ശതമാനം ഡ്രൈവര്‍മാരും അജ്ഞരാണ്. ഇന്ധന നഷ്ടം ഇല്ലാതാക്കാന്‍ അധുനിക മോഡല്‍ വാഹനങ്ങളിലുള്ള ഒരു സംവിധാനമാണ് ക്രൂയിസ് കണ്‍ട്രോള്‍. കൃത്യമായ വേഗത്തില്‍ വാഹനം ഓടിക്കുന്നതിലൂടെ അനാവശ്യ ബ്രേക്കിങ്ങും ആക്സിലറേഷനും ഒഴിവാക്കാനും ഇന്ധനലാഭവും നേടാനുമാകും.

8. ഉയര്‍ന്ന പ്രദേശത്തെ വാഹനയോട്ടം ഇന്ധന ഉപയോഗത്തെ ബാധിക്കുമെന്ന് 52 ശതമാനം പേര്‍ക്കും അറിയില്ല. നേര്‍പാതയിലൂടെയുള്ള യാത്രയേക്കാള്‍ മലമുകളിലേക്കുള്ള യാത്രയില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കപ്പെടും. ഗുരുത്വാകര്‍ഷണത്തിന് എതിരായാണ് സഞ്ചരിക്കുന്നത് എന്നതിനാല്‍ വാഹനം കൂടുതല്‍ ശക്തി ഉപയോഗിക്കുന്നതിനാല്‍ ഇന്ധനം കൂടുതല്‍ ചെലവാകാന്‍ കാരണമാകും.

Loading...

More News