നടിമാര്‍ സുരക്ഷിതരല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 18, 2018 11:52 pm

Menu

Published on May 18, 2017 at 2:31 pm

നടിമാര്‍ സുരക്ഷിതരല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

mareena-disclose-cheating-on-modeling

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. ഇതിനു പിന്നാലെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും മുറവിളി ഉയര്‍ന്നിരുന്നു. ഇതിന് തക്കതായ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് സിനിമാ സംഘടന അമ്മ തന്നെ വ്യക്തമാക്കിയതുമാണ്.

എന്നാല്‍ തനിക്ക് മോഡലിങ് രംഗത്ത് നേരിട്ട ഒരു മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി മറീന. സ്വന്തം മേഖലയിലും പുറത്തും നടിമാരെ കാത്തിരിക്കുന്നത് പലപ്പോഴും മോശം അനുഭവങ്ങളാണെന്നതിന് മറ്റൊരു ഉദാഹരണമാകുകയാണ് മറീനയുടെ അനുഭവം.

ഒരു പ്രശസ്ത ജ്വല്ലറിക്കു വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനു വേണ്ടിയാണ് സംഘത്തില്‍ ഒരാള്‍ മറീനയെ വിളിക്കുന്നത്. സുഹൃത്തുക്കള്‍ വഴി വന്ന ഓഫര്‍ ആയതു കൊണ്ടും വിശ്വസീനീയമായ അയാളുടെ അവതരണം കൊണ്ടും മറ്റൊന്നും ആലോചിക്കാതെ ഫോട്ടോ ഷൂട്ടിന് നടി സമ്മതിക്കുകയായിരുന്നു.

എന്നാല്‍ ഫോട്ടോ ഷൂട്ടിന്റെ ദിവസം അടുത്തിട്ടും ലൊക്കേഷന്‍ എവിടെയാണെന്നടക്കമുള്ള വിവരങ്ങള്‍ ചോദിക്കുമ്പോഴൊക്കെ ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് മറീന പറയുന്നു. പലപ്പോള്‍ ആവശ്യപ്പെട്ടിട്ടും ഷൂട്ടിംഗിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും നല്‍കാന്‍ ഇയാള്‍ തയാറായില്ല.

തങ്ങള്‍ ഇവന്റ് മാനേജ്‌മെന്റ് ടീമാണെന്നും മോഡലിംഗ് രംഗത്ത് അധികം പരിചയമില്ലെന്നുമായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച് ആദ്യമൊന്നും താന്‍ ഇത് കാര്യമായി എടുത്തിരുന്നില്ലെന്നും മറീന പറയുന്നു.

ഫോട്ടോഷൂട്ടിന്റെ അന്ന് രാവിലെ താന്‍ തന്നെ മറീനയെ കൂട്ടികൊണ്ടു പോകാമെന്നും ഷൂട്ടിംഗിനുള്ള മുഴുവന്‍ ടീമും കാത്തിരിക്കുന്ന സ്ഥലത്തേക്ക് ആദ്യം പോകാമെന്നും മറീനയോട് ഇയാള്‍ പറയുകയായിരുന്നു. എന്നാല്‍ ലൊക്കേഷന്‍ എവിടെയാണെന്ന് പറഞ്ഞാല്‍ മതി താന്‍ ലൊക്കേഷനിലേക്ക് എത്തിക്കോളാം എന്ന് മറീന തീര്‍ത്തു പറഞ്ഞു.

ലൊക്കേഷനെ കുറിച്ച് അപ്പോഴും ഇയാള്‍ ഒന്നും പറഞ്ഞില്ല. സംശയം തോന്നിയപ്പോള്‍ ജ്വുല്ലറിയില്‍ നേരിട്ട് വിളിച്ച് ഇങ്ങനെയൊരു ഫോട്ടോ ഷൂട്ടിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തന്നെ സമീപിച്ചവര്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും ഇങ്ങനെയൊരു ഫോട്ടോ ഷൂട്ടിന്റെ കാര്യം ജ്വല്ലറിക്കാര്‍ അറിഞ്ഞിട്ടില്ലെന്നും താന്‍ അറിയുന്നത്.

തുടര്‍ന്നാണ് ഇതൊരു കെണിയായിരുന്നെന്നും ബോധ്യമായത്. ഇപ്പോള്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശ്യമെന്ന് മറീന പറയുന്നു. ഇനി മറ്റൊരു നടിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കാനാണ് താന്‍ ഇത് തുറന്നു പറയുന്നതെന്നും മറീന മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

Loading...

More News