വിവാഹം കഴിഞ്ഞവര്‍ക്ക് ഇതാ ഒരു സന്തോഷ വാർത്ത

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 3:59 pm

Menu

Published on February 17, 2017 at 4:44 pm

വിവാഹം കഴിഞ്ഞവര്‍ക്ക് ഇതാ ഒരു സന്തോഷ വാർത്ത…!!

married-people-have-lower-levels-of-stress-hormone

പലർക്കും വിവാഹ ജീവിതം വ്യത്യസ്ത അനുഭവങ്ങളാണ് നൽകുന്നത്. ചിലര്‍ക്ക് കൈപ്പേറിയ അനുഭവങ്ങൾ ഉണ്ടാവുമ്പോൾ മറ്റു ചിലര്‍ക്ക് നല്ല വിവാഹ ജീവിതമാണ് ലഭിക്കുന്നത്. ദാമ്പത്യജീവിതത്തിലെ പൊരുത്തവും പൊരുത്തക്കേടുകളുമാണ് പലരുടെയും ജീവിതം മങ്ങളുള്ളതും നിറമുള്ളതുമാക്കുന്നത്. എന്നാൽ ഇപ്പോൾ അമേരിക്കയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത് വിവാഹിതരായവര്‍ക്കുള്ള ഒരു സന്തോഷ വാര്‍ത്തയാണ്. തനിച്ച് ജീവിക്കുന്നവരേക്കാള്‍ വിവാഹം കഴിഞ്ഞവര്‍ക്ക് മനഃക്ലേശം കുറവായിരിക്കുമെന്നും ഇവര്‍ കൂടുതല്‍ ആരോഗ്യവാന്മാരാണെന്നും അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള കാര്‍ണീജി മെലോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിൽ കണ്ടെത്തി.

ps-couples-2

21 നും 55നും ഇടയില്‍ പ്രായമുള്ള 572 പേരെയായിരുന്നു പഠനത്തിന് വിധേയനാക്കിയത്. പങ്കാളിയില്‍ നിന്ന് കിട്ടുന്ന സ്‌നേഹവും പരിഗണയും പിന്തുണയും തങ്ങളെ ടെന്‍ഷനില്ലാതാക്കുന്നുവെന്നാണ് ഇവരിൽ കൂടുതൽ പേരും പറഞ്ഞത്. ഒരാളുടെ വിഷമം രണ്ടു പേര് പങ്കു വെച്ച് അനുഭവിക്കുന്നതിലൂടെ മനഃപ്രയാസത്തിന്റെ തീവ്രത രണ്ടായി മാറി പതുക്കെ കുറയുന്നുവെന്നും ഇവര്‍ പറഞ്ഞു.

ps4

യൂണിവേഴ്‌സിറ്റിയുടെ ഈ കണ്ടെത്തലുകളെ 99 ശതമാനം പേരും അംഗീകരിക്കുകയായിരുന്നു. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ തനിച്ച് ജീവിക്കുന്നവരേക്കാൾ വിവാഹം കഴിഞ്ഞവരിൽ കുറവായാണ് കാണുന്നത്. അതുകൊണ്ട് തന്നെ തനിച്ച് ജീവിക്കുന്നവര്‍ക്ക് പല തരത്തിലുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി.

couples3

Loading...

More News