കിടിലന്‍ ലുക്കില്‍ പുതിയ ഡിസയര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:39 pm

Menu

Published on April 25, 2017 at 4:22 pm

കിടിലന്‍ ലുക്കില്‍ പുതിയ ഡിസയര്‍

maruti-suzuki-dzire-unveiled-in-india

മാരുതിയുടെ സുസുക്കിയുടെ കോംപാക്റ്റ് സെഡാനായ സ്വിഫ്റ്റ് ഡിസയറിന്റെ പുതിയ പതിപ്പെത്തി. ഈ സെഗ്മെന്റിലെ മേധാവിത്വം അരക്കിട്ടുറപ്പിക്കാന്‍ ഉദ്ദേശിച്ചു തന്നെയാണ് കമ്പനിയുടെ പുറപ്പാട്.

നേരത്തെ കമ്പനി തന്നെ പുറത്തുവിട്ട പുതിയ ഡിസയറിന്റെ ആദ്യ സ്‌കെച്ചുകള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിസയറിനെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. മെയ് 16 നാണ് പുതിയ ഡിസയര്‍ വിപണിയിലെത്തുക. വില പ്രഖ്യാപിക്കുന്നതും ഇതോടൊപ്പമാകും.

രാജ്യത്ത് വില്‍ക്കുന്ന കാറുകളുടെ ടോപ് ടെന്‍ ലിസ്റ്റില്‍ മുന്നിലുള്ള ഡിസയര്‍ മാരുതിയുടെ ഏറ്റവും ജനപ്രിയമായ മോഡലുകളിലൊന്നാണ്. നേരത്തെ ജാപ്പനീസ് വിപണിയില്‍ പുറത്തിറങ്ങിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിനു മുമ്പ് കോംപാക്ട് സെഡാനായ ഡിസയറിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.

മാരുതിയുടെ പുതിയ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ ഡിസയറിന്റെ നിര്‍മ്മാണം. ക്രോം ഫിനിഷോടു കൂടിയ ഹെക്‌സഗണല്‍ ഗ്രില്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ഹെഡ്ലൈറ്റ്, സ്‌പോര്‍ട്ടിയായ അലോയ് വീലുകള്‍, പുതിയ എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയെല്ലാം പുതിയ ഡിസയറിന്റെ പ്രത്യേകതയാണ്.

ആദ്യ കാഴ്ചയില്‍ മിനി കൂപ്പറിനോട് സാദൃശ്യം തോന്നിയേക്കാം. എന്നാല്‍ പഴയ ഡിസയറിനേക്കാള്‍ കാഴ്ചയില്‍ ഏറെ വ്യത്യസ്തമാണ്. ഈ വിഭാഗത്തിലെ മറ്റുള്ള വാഹനങ്ങളോട് മത്സരിക്കുന്നതിനായി പ്രീമിയം ലുക്കിലാണ് പുത്തന്‍ ഡിസയറിന്റെ ഉള്‍വശം.

ഡ്യുവല്‍ ടോണിലാണ് ഡാഷ്‌ബോര്‍ഡ്. തടിയില്‍ തീര്‍ത്ത ഉള്‍ഭാഗങ്ങളും ബീജ് അപ്‌ഹോള്‍സ്റ്ററിയും കാറിനകത്ത് പ്രീമിയം ഫീലുണ്ടാക്കും. ഡോറുകളുടെ ട്രിമ്മിലും തടിയുടെ ഭാഗങ്ങളുണ്ട്. പുതിയ ട്വിന്‍പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോണ്‍, ഡൈവ്രര്‍ക്ക് എളുപ്പത്തില്‍ കയറാനുമിറങ്ങാനും സഹായിക്കുന്ന ഫ്‌ളാറ്റ് ബോട്ടം, ആന്‍ഡ്രോയിഡ് കാര്‍പ്ലേയോടു കൂടിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം തുടങ്ങിയ നൂതന സംവിധാനങ്ങളും ഇതിന്റെ പ്രത്യേകതകളാണ്.

ഇന്റീരിയറിലും ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും എന്‍ജിനില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ ഡി.ഡി.ഐസ് ഡീസല്‍ എന്‍ജിനുകള്‍ തന്നെയാണ് ഈ വാഹനത്തിലും ഉപയോഗിക്കുന്നത്.

പെട്രോളില്‍ ഫോര്‍ സ്പീഡ് ഓട്ടോബോക്‌സും ഡീസലില്‍ ഫൈവ് സ്പീഡ് ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനും ലഭ്യമാണ്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ല. മുമ്പില്‍ രണ്ട് എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രെയ്ക്കിങ് സിസ്റ്റം (എബിഎസ്) എന്നിവയുമുണ്ട്.

പഴയ ഡിസയറിനെക്കാള്‍ 40 എംഎം വീതി കൂടുതലുണ്ട് പുതിയ വാഹനത്തിന്. 316 ലീറ്റര്‍ ബൂട്ട് സ്‌പെയ്‌സ് 376 ലീറ്ററായി ഉയര്‍ന്നതും എടുത്ത് പറയത്തക്ക മാറ്റമാണ്.

ടാറ്റ ടിഗോര്‍, ഹ്യുണ്ടായ് എക്‌സെന്റ്, ഫോര്‍ഡ് ഫിഗോ, ഹോണ്ട അമേയ്‌സ്, വോക്‌സ്‌വാഗണ്‍ അമിയോ എന്നിവയാകും ഈ വിഭാഗത്തില്‍ പുതിയ സ്വിഫ്റ്റ് ഡിസയറിന്റെ പ്രധാന എതിരാളികള്‍.

Loading...

More News