maskara-usage-and-its-effects

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2018 7:54 pm

Menu

Published on June 13, 2018 at 2:02 pm

നിങ്ങൾ മസ്‌കാര ഉപയോഗിക്കുന്നവരാണോ..? എങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ

maskara-usage-and-its-effects

കണ്ണിന്റെ അഴകാണ് ഒരു സ്ത്രീയുടെ മുഖത്തെ ഏറ്റവും വലിയ സൗന്ദര്യം എന്ന് പറയാറുണ്ട്. കണ്ണിന്റെ അഴക് വര്‍ധിപ്പിക്കാനാണ് എല്ലാവരും മസ്‌കാരയും കണ്‍മഷിയുമെല്ലാം ഉപയോഗിക്കുന്നത്. പെണ്ണിന്റെ അഴക് വര്‍ധിപ്പിക്കാന്‍ ഇതെല്ലാം സഹായിക്കുമെങ്കിലും ഇതിലൊക്കെ അടങ്ങിയിരിക്കുന്ന കെമിക്കലുകലാണ് പലപ്പോഴും സൗന്ദര്യത്തിന്റെ നിറം കെടുത്തുന്നത്.

എന്നാൽ ഇതേ മസ്‌കാര എങ്ങിനെ വില്ലനാകുന്നു എന്ന് നോക്കാം.

അടുത്തിടെ ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ഒരു മധ്യവയസ്‌കയുടെ അനുഭവമാണ് ഇപ്പോൾ ചർച്ച വിഷയം. നാളുകളായി തന്റെ കണ്ണില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയെ കുറിച്ചു പരാതിയുമായി ഒരു ഡോക്ടറെ സമീപിച്ചപ്പോൾ ഇവരെ പരിശോധിച്ച ഡോക്ടര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി.

താന്‍ 25 വര്‍ഷമായി മസ്‌കാര സ്ഥിരം ഉപയോഗിക്കുമായിരുന്നു എന്നും എന്നാല്‍ ഇത് വേണ്ട പോലെ വൃത്തിയാക്കാന്‍ മടിയായിരുന്നു എന്നും പിന്നീട് ഇവര്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി അടിഞ്ഞു കൂടിയ ഇതിന്റെ അംശമായിരുന്നു ഇവരുടെ പ്രശ്‌നം. ഒടുവിൽ മണിക്കൂറുകള്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് പിന്നീടു ഇവരുടെ കണ്ണിലെ ഈ അഴുക്ക് നീക്കം ചെയ്തത്.

മസ്‌കാര ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

1.മസ്‌കാര ഉപയോഗിക്കുമ്പോൾ കണ്ണില്‍ പോകാതെ സൂക്ഷിക്കണം. അതുപോലെ കോണ്‍ടാക്ട് ലെന്‍സ്
ഉപയോഗിക്കുന്നവര്‍ മസ്‌കാര ബ്രഷ് ലെന്‍സില്‍ കൊള്ളാതെ സൂക്ഷിക്കണം.

2. നല്ല ഇനം മസ്‌കാര തന്നെ തിരഞ്ഞെടുക്കുക.മാര്‍ക്കറ്റില്‍ കിട്ടുന്ന വിലകുറഞ്ഞ മസ്‌കാര ദയവു ചെയ്തു
ഉപയോഗിക്കാതിരിക്കുക.

3. നാല് മാസത്തില്‍ കൂടുതല്‍ എത്ര കൂടിയ മസ്‌കാര ആയാലും ഉപയോഗിക്കാതിരിക്കുക. എപ്പോഴും ചെറിയ
കുപ്പി മാത്രം വാങ്ങുക.

4. വാട്ടര്‍ പ്രൂഫ് മസ്‌കാര ഉപയോഗിക്കുന്നവര്‍ ഒരു ഐ മേക്കപ്പ് റിമൂവര്‍ കൂടി കരുതുക. ഇത് ഇല്ലെങ്കില്‍ നല്ല
വെളിച്ചെണ്ണ ഉപയോഗിച്ചു കണ്ണുകള്‍ തുടച്ച ശേഷം ഒരു ടിഷ്യൂ കൊണ്ട് മൃദുവായി തുടച്ചു കളയാം.

5. എത്ര തിരക്കായാലും കണ്ണ് ശെരിക്കും കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉറങ്ങുക

Loading...

More News