ഈ കാര്‍ വെള്ളത്തിലും ഓടും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2018 10:00 am

Menu

Published on April 5, 2017 at 3:37 pm

ഈ കാര്‍ വെള്ളത്തിലും ഓടും

meet-daimlers-first-amphibious-vehicle-smart-forsea-concept-car

ന്യൂഡല്‍ഹി: കരയിലും വെള്ളത്തിലും ഒരേപോലെ ഓടാന്‍ കഴിവുള്ള വാഹനം അവതരിപ്പിക്കാനൊരുങ്ങുകയാണ് ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഡെയിംലറിന്റെ ഉമസ്ഥതയിലുള്ള സ്മാര്‍ട് ഓട്ടമൊബീല്‍.

സ്മാര്‍ട് ഫോര്‍സീ എന്നു പേരിട്ടിരിക്കുന്ന കണ്‍സപ്റ്റ് കാര്‍ ഇറ്റലിയില്‍ ഈ വേനല്‍ക്കാലത്തു തന്നെ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ.  രണ്ടു സീറ്റുള്ള തുറന്ന ബോട്ട് പോലെയാണ് ഇതിന്റെ രൂപകല്‍പ്പന. പരമ്പരാഗത ലോബ്സ്റ്റര്‍ ബോട്ടുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വാതില്‍ നിരപ്പില്‍ തേക്ക് പാനല്‍ സഹിതമാണ് വാഹനത്തിന്റെ വരവ്.

സ്മാര്‍ടിന്റെ ഇറ്റാലിയന്‍ പങ്കാളികളായ ഫൊക്കേഷ്യ ഗ്രൂപ്പാണ് ഫോര്‍സീയുടെ ഇന്റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചെറിയ ഫ്രിഡ്ജും ഐസ് ബക്കറ്റുമൊക്കെ കാറില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഫ്‌ളൂയിഡ് ഡൈനമിക്‌സിന്റെയും മറ്റ് നൂതന സാങ്കേതികവിദ്യയുടെയുമൊക്കെ പിന്‍ബലത്തില്‍വീലുകള്‍ 35 ഡിഗ്രി വരെ ചരിക്കാമെന്നതിനാല്‍ ജലയാത്രയില്‍ മണിക്കൂറില്‍ 18.52 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഫോര്‍സീക്കു കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

വാഹനത്തെ പൂര്‍ണമായും നിയന്ത്രിച്ചു നിര്‍ത്താന്‍ സ്റ്റീയറിങ് വീലിനു കഴിയും. വെള്ളത്തില്‍ രൂപപ്പെടുന്ന ജെറ്റിനെ കൃത്യതയോടെ കൈകാര്യം ചെയ്യാനും സ്റ്റീയറിങ്ങു സാധിക്കും. വാഹനത്തിന്റെ പിന്‍ഭാഗത്തുള്ള 90 ബി.എച്ച്.പി എന്‍ജിനെ വാട്ടര്‍ ജെറ്റ് പ്രൊപ്പല്ലറുമായി ബന്ധിപ്പിക്കാനാകും.

റിയര്‍ ഷാഫ്റ്റ് ഡിഫറന്‍ഷ്യലിലാണ് ഇതിനുള്ള ജോയിന്റ് ഷാഫ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. റിയര്‍ വീല്‍ ഡ്രൈവായ കാറിനെ വാട്ടര്‍ ജെറ്റ് രീതിയിലേക്കു മാറ്റാന്‍ ഇ.സി.യു സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Loading...

More News