microwave egg causes

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:34 am

Menu

Published on July 9, 2018 at 4:10 pm

മൈക്രോവേവില്‍ മുട്ട പാചകം ചെയ്യുമ്പോൾ സൂക്ഷിക്കുക

microwave-egg-causes

ഇന്നത്തെകാലത്ത് ആഹാരം എളുപ്പം ചൂടാക്കാൻ സഹായിക്കുന്ന ഒരു യന്ത്രമാണ് മൈക്രോവേവുകൾ. എന്നാൽ മുട്ട ഇതിൽ ചൂടാക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണം.

മുട്ട മൈക്രോവേവിൽ പാചകം ചെയ്യുന്നത് അത്ര നല്ലതല്ല എന്നാണു വിദഗ്ധര്‍ പറയുന്നത്. അടുത്തിടെ അമേരിക്കയിലെ ഒരു ഹോട്ടലില്‍ ഉണ്ടായ സംഭവമാണ് ഇത് ഉറപ്പിക്കുന്നത്.

ഹോട്ടലില്‍ നിന്നും പുഴുങ്ങിയ മുട്ട ഓര്‍ഡര്‍ ചെയ്തതാണ് യുവാവ്. എന്നാല്‍ പ്ലേറ്റില്‍ നിന്നും മുട്ട വായിലേക്ക് ഇട്ടതും മുട്ട പൊട്ടിത്തെറിച്ചു. ഇതില്‍ യുവാവിന്‍റെ കേള്‍വിശക്തിയെ ബാധിക്കുകയും ചെയ്തിരുന്നു. ഹോട്ടലിന് എതിരെ യുവാവ് കേസ് ഫയല്‍ ചെയ്തെങ്കിലും പിന്നീട് ഈ കേസ് കോടതിക്ക് പുറത്തു ഒത്തുതീര്‍പ്പാക്കി. ഇതാണ് മൈക്രോവേവില്‍ മുട്ട പാകം ചെയ്യുന്നതിന് സംബന്ധിച്ചു ഗവേഷകര്‍ കൂടുതല്‍ പഠനം നടത്താന്‍ കാരണമായത്‌. മൈക്രോവേവ് അവ്നിൽ മിനിറ്റുകൾക്കുള്ളിൽ ആഹാരം വേകുന്നതിനു പ്രധാന കാരണം അതിന്‍റെ ഹൈപവർ എനർജി ലെവൽ ആണ്. ഒരുപക്ഷേ മുട്ടയ്ക്കുള്ളിലെ പ്രോട്ടീനുകള്‍ ചൂടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തെ മഞ്ഞക്കരുവിലേക്ക് വലിച്ചെടുക്കാന്‍ സാധ്യതയുണ്ട്. ഇത് വീണ്ടും അമിതഅളവില്‍ അവ്നില്‍ ചൂടാക്കുമ്പോഴാകാം ഇവ പൊട്ടിതെറിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

Loading...

More News