പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്ത നല്‍കിയ ശേഷം മുങ്ങിയ കര്‍ഷകനെ കണ്ടെത്തി; കാരണം കേട്ട് അന്തംവിട്ട് പൊലീസ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:01 am

Menu

Published on December 5, 2017 at 10:05 am

പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്ത നല്‍കിയ ശേഷം മുങ്ങിയ കര്‍ഷകനെ കണ്ടെത്തി; കാരണം കേട്ട് അന്തംവിട്ട് പൊലീസ്

missing-old-man-found-in-kottayam

കണ്ണൂര്‍: പ്രമുഖ മാധ്യമങ്ങളില്‍ എല്ലാം തന്നെ സ്വന്തം ചരമവാര്‍ത്ത നല്‍കി മുങ്ങിയ കര്‍ഷകനെ കണ്ടെത്തി. തളിപ്പറമ്ബ കുറ്റിക്കോല്‍ സ്വദേശിയായ ജോസഫ് മേലുക്കുന്നേലിനെ കോട്ടയത്തു നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മാതൃഭൂമി, മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍ ലക്ഷങ്ങളുടെ പരസ്യം നല്‍കി സ്വന്തം മരണവാര്‍ത്ത പ്രസിദ്ധീകരിച്ചത്. അതും വളരെ വിശദീകരിച്ച് വര്‍ണ്ണ പരസ്യം തന്നെയായിരുന്നു നല്‍കിയിരുന്നത്. ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്ന വിശദമായ പരസ്യം തന്നെയായിരുന്നു.

തിരുവനന്തപുരത്തെ ആര്‍സിസിയില്‍ ചികിത്സയിലായിരുന്നുവെന്നും ഹൃദ്രോഹബാധയെ തുടര്‍ന്നായിരുന്നു അന്ത്യമെന്നും പരസ്യത്തില്‍ കൊടുത്തിരുന്നു. ഇയാള്‍ സ്വന്തമായി തയ്യാറാക്കിയ പരസ്യം പയ്യന്നൂര്‍ മാതൃഭൂമി ബ്യൂറോയിലാണ് ഏല്‍പ്പിച്ചത്. ഒപ്പം മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളിലും നല്‍കി. തുടര്‍ന്ന് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. പത്രത്തില്‍ പരസ്യം കണ്ടു ഞെട്ടിയ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് നിജസ്ഥിതി അറിഞ്ഞത്.

ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയിന്മേല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ എങ്ങും കണ്ടെത്താനാവാത്ത അവസ്ഥയിലെത്തിയപ്പോഴാണ് കോട്ടയത്തു നിന്നും ഒരാള്‍ ജോസഫിനെ തിരിച്ചറിഞ്ഞു പൊലീസില്‍ വിവരം അറിയിച്ചത്. തനിക്ക് ശാരീരികമായി അസുഖങ്ങളുള്ളതിനാല്‍ മക്കളെ ബുദ്ധിമുട്ടാകാതിരിക്കാനാണ് താന്‍ നാടുവിട്ടതെന്ന് ജോസഫ് പൊലീസിനോട് പറഞ്ഞു. ഇത് കേട്ടതോടെ പിന്നെ പോലീസിനും ഒന്നും പറയാനില്ലായിരുന്നു.

Loading...

More News