കാണാതായ യുവതിയുടെ മൃതദേഹം മുന്‍ഭര്‍ത്താവിന്റെ വീട്ടില്‍ കറിവെച്ച നിലയില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:02 am

Menu

Published on January 25, 2018 at 11:48 am

കാണാതായ യുവതിയുടെ മൃതദേഹം മുന്‍ഭര്‍ത്താവിന്റെ വീട്ടില്‍ കറിവെച്ച നിലയില്‍

missing-womans-dismembered-body-found-boiled-on-ex-husbands-kitchen

മെക്സിക്കോയിലെ ടാക്‌സ്‌കോയില്‍ നിന്ന് കാണാതായ യുവതിയുടെ മൃതദേഹഭാഗങ്ങള്‍ മുന്‍ ഭര്‍ത്താവിന്റെ വീട്ടിലെ അടുക്കളയില്‍ കറിവെച്ച നിലയില്‍ കണ്ടെത്തി.

മഗ്ദലേന അഗ്യൂലാര്‍ റൊമേറോ എന്ന 25 കാരിയുടെ യുവതിയുടെ മൃതദേഹമാണ് മുന്‍ഭര്‍ത്താവ് സെസര്‍ ഗോമസ് ആര്‍സിന്യേഗയുടെ വീട്ടിലെ അടുക്കളയില്‍ പാകം ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിവിധ പാത്രങ്ങളിലായാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. ദക്ഷിണ മെക്‌സിക്കോ പ്രവിശ്യയിലാണ് സംഭവം നടന്നത്.

ഇക്കഴിഞ്ഞ 13-ാം തീയതി തന്റെ കുട്ടികളെ മുന്‍ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കൊണ്ടുവരുന്നതിനായി എത്തിതായിരുന്നു യുവതി. പീന്നീട് ഇവരുടെ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.

തുടര്‍ന്ന് യുവതിക്കായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. അപ്പോഴാണ് കുട്ടികളെ വിളിക്കാനായി മുന്‍ഭര്‍ത്താവിന്റെ വീട്ടിലേക്ക് മഗ്ദലീന പോയതായി ബന്ധുക്കള്‍ പൊലീസിന് വിവരം നല്‍കിയത്.

അതേത്തുടര്‍ന്ന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സെസര്‍ ഗോമസിന്റെ വീട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തിയത്. മഗ്ദലീനയുടെ കൈകാലുകള്‍ അടുപ്പത്ത് വെച്ച പാത്രത്തില്‍ തിളയ്ക്കുന്ന നിലയിലായിരുന്നു. ഇടുപ്പ് വരെയുള്ള ഭാഗം അടുപ്പിനടുത്തുള്ള വലിയ ബാഗിലാണ് കണ്ടെത്തിയത്. ബാക്കി ശരീര ഭാഗങ്ങള്‍ ഫ്രിഡ്ജില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.

പ്രതിയും മുന്‍ഭര്‍ത്താവുമായ സെസര്‍ ഗോമസിനായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Loading...

More News