ആര്‍ത്തവ ദിവസങ്ങളില്‍ ഇവ ശ്രദ്ധിക്കുക mistakes women make during periods

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 18, 2019 6:55 pm

Menu

Published on April 21, 2019 at 9:00 am

ആര്‍ത്തവ ദിവസങ്ങളില്‍ ഇവ ശ്രദ്ധിക്കുക

mistakes-women-make-during-periods

ആര്‍ത്തവകാലത്തു മാത്രം പതിവു തെറ്റാതെ മുഖത്ത് വരുന്ന കുരുക്കള്‍, വയറുവേദന, കാലുവേദന, നില്‍ക്കുന്ന നില്‍പ്പിലുള്ള മൂഡ് മാറ്റം, നിയന്ത്രിക്കാനാവാത്ത ദേഷ്യം. ഇതെല്ലാം കഴിഞ്ഞ് എപ്പോഴാണ് ആര്‍ത്തവദിനങ്ങളിലെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുക. അതുകൊണ്ടുതന്നെയാകും ആര്‍ത്തവദിനങ്ങളില്‍ ചില ആരോഗ്യകാര്യങ്ങളില്‍ ചില സ്ത്രീകള്‍ അങ്ങേയറ്റം അശ്രദ്ധാലുക്കളാവുന്നത്. ഇത് ചിലപ്പോള്‍ ആരോഗ്യത്തെ തന്നെ തകര്‍ത്തേക്കാം. ആ ദിവസങ്ങളില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇതാ..

ആര്‍ത്തവരക്തത്തിന്റെ നിറം മാറ്റം ; ആര്‍ത്തവത്തിന്റെ തുടക്ക ദിവസങ്ങളില്‍ തെളിഞ്ഞ ചുവന്ന നിറമായിരിക്കും രക്തത്തിന്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ബ്രൗണോ പിങ്ക് കലര്‍ന്ന ചുവപ്പു നിറമോ ആകാം. അവസാന ദിവസമാകട്ടെ കറുപ്പിനോട് സമാനമായ ഇരുണ്ട ബ്രൗണ്‍ നിറമായിരിക്കും. ഈ നിറങ്ങള്‍ അല്ലാതെ മറ്റേതെങ്കിലും നിറം ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കാണുന്നത് ഉചിതമാകും.

പല സ്ത്രീകളും വരുത്തുന്ന മറ്റൊരു തെറ്റാണ് ആര്‍ത്തവ തിയ്യതി കുറിച്ചുവയ്ക്കാതിരിക്കുന്നത്. ആര്‍ത്തവം ക്രമംതെറ്റിയാല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യം ഇതുമൂലം ഉണ്ടാകുന്നു. മാത്രമല്ല ഗര്‍ഭധാരണത്തിനു ശ്രമിക്കുന്നവര്‍ക്ക് തിയ്യതി കൃത്യമായി അറിയാതിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. മാത്രമല്ല യാത്രയ്ക്കിടയിലോ ആഘോഷവേളകളിലോ ഓഫീസിലായിരിക്കുന്ന സമയമോ മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാത്ത അവസ്ഥയില്‍ ആര്‍ത്തവം ഉണ്ടായേക്കാം. കൂടാതെ തിയ്യതി കുറിച്ചുവയ്ക്കാത്തതു മൂലം ആര്‍ത്തവം ക്രമം തെറ്റിയാല്‍ പോലും തിരിച്ചറിയാന്‍ സാധിക്കാതെയും വരുന്നു.

സാനിറ്ററി പാഡ്, ടാംമ്പൂണ്‍, മെന്‍സ്ട്രല്‍ കപ്പ് തുടങ്ങിയവ കൃത്യമായ ഇടവേളകളില്‍ മാറ്റാതിരിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കൃത്യമായ ഇടവേളകളില്‍ പാഡ്, കപ്പ്, ടാംമ്പൂണ്‍ എന്നിവ മാറ്റുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗം കൂടിയാണ്. ആര്‍ത്തവ ദിനങ്ങളില്‍ ഉപയോഗിക്കുന്നത് സാനിറ്ററി പാഡാണെങ്കില്‍ ഓരോ ആറു മണിക്കൂര്‍ ഇടവിട്ട് മാറ്റുന്നതാണ് ആരോഗ്യകരം. എന്നാല്‍, രക്തസ്രാവം കുറവുള്ള സാഹചര്യങ്ങളില്‍ ഇത് എട്ടുമണിക്കൂര്‍ വരെപോകാം.

ടാംമ്പുണാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ അഞ്ചുമണിക്കൂര്‍ ഇടവിട്ടും മാറ്റുക. മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് പന്ത്രണ്ട് മണിക്കൂര്‍ വരെയാണ് സമയം. എങ്കിലും പത്തുമണിക്കൂര്‍ ഇടവിട്ട് മാറ്റുന്നത് ഉചിതമാകും. ആര്‍ത്തവദിനങ്ങളില്‍ മദ്യം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മദ്യത്തിന്റെ ഉപയോഗം മൂഡ് സ്വിങ്‌സ് കൂടാന്‍ ഇടയാക്കും. ആര്‍ത്തവദിനങ്ങളില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുക. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ബാക്ടീരിയല്‍, ഫംഗസ് ഇന്‍ഫക്ഷന്‍ കൂടാന്‍ കാരണമാകും.

Loading...

More News