indian prime minister Narendra Modi to fast against parliament disruption

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2018 1:49 pm

Menu

Published on April 11, 2018 at 9:40 am

പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ പ്രധാനമന്ത്രിയുടെ ഉപവാസം !!

modi-to-fast-against-parliament-disruption

ന്യൂഡല്‍ഹി: തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടതിനെതിരെ ബി.ജെ.പി നടത്തുന്ന ഉപവാസ സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടാത്തവിധമാവും പ്രധാനമന്ത്രി ഉപവാസ സമരത്തില്‍ പങ്കെടുക്കുക. അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തുകയും ഫയലുകള്‍ നോക്കുകയും ചെയ്യുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ടുചെയ്തു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടര്‍ച്ചയായി തടസപ്പെട്ടതിനെതിരെ ഏപ്രില്‍ 12 ന് ഉപവാസ സമരം നടത്തുമെന്ന് ബി.ജെ.പി നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി മോദി ഉപവാസ സമരത്തില്‍ പങ്കെടുക്കുമോയെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നില്ല.

കർഷകർ നേരിടുന്ന വെല്ലുവിളികൾ, റാഫേൽ ഇടപാട്, ദളിദർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ വർധിച്ചു വരുന്ന അക്രമങ്ങൾ ഒപ്പം ആന്ധ്ര പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക തുടങ്ങിയ വിഷയങ്ങളിൽ ആയിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം .

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രാജ്ഘട്ടില്‍ ഉപവാസ സമരം നടത്തിയിരുന്നു. ദളിത് പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ ഉപവാസ സമരം. ഇതിനു പിന്നാലെയാണ് സമാനമായ പ്രതിഷേധവുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുള്ളത്.

Loading...

More News