തടികുറയ്ക്കാന്‍ മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2018 12:23 pm

Menu

Published on February 13, 2017 at 5:22 pm

തടികുറയ്ക്കാന്‍ മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയില്‍

mohanlal-ayurvedha-treatment-b-unnikrishnan-movie

മലയാളത്തിന്റെ നടന വിസിമയം മോഹന്‍ലാല്‍ തന്റെ തടികുറയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ്. ഇതിനായി അദ്ദേഹം ആയുര്‍വേദ ചികിത്സ ആരംഭിച്ചിട്ടുണ്ട്.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് അദ്ദേഹം തടി കുറയ്ക്കുന്നത്.  മെലിഞ്ഞ ശരീരപ്രകൃതി കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ് ചികിത്സതേടാന്‍ അദ്ദേഹം തീരുമാനിച്ചത്.

വനിതാ ഫിലിം അവാര്‍ഡ് പുരസ്‌കാരചടങ്ങില്‍ ജീത്തു ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വനിതാ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പരിപാടിയില്‍ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ സംവിധായകന്‍ വൈശാഖാണ് പകരം അവാര്‍ഡ് ഏറ്റുവാങ്ങിയത്.

പൂമുള്ളിയിലാണ് ലാലിന്റെ ആയുര്‍വേദ ചികിത്സ. ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. 30 കോടിക്കടുത്താണ് സിനിമയുടെ ബഡ്ജറ്റ് എന്നാണ് അറിയുന്നത്. മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കഥാപാത്രത്തിന് വേണ്ടി എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന മോഹന്‍ലാല്‍ ഇപ്പോള്‍ തടികുറയ്ക്കുന്നതും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായാണ്. മേജര്‍ രവിയുടെ 1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി അദ്ദേഹം നേരെ ആയുര്‍വേദ ചികിത്സയ്ക്കായി എത്തുകയായിരുന്നു.

മാത്രമല്ല കഴിഞ്ഞ 25 വര്‍ഷത്തിലധികമായി മോഹന്‍ലാല്‍ മുടങ്ങാതെ ആയുര്‍വേദ ചികിത്സ നടത്താറുണ്ട്. ഇപ്പോള്‍ സിനിമയില്‍ ചെറിയ ഇടവേള എടുത്താണ് ഒരുമാസത്തോളം നീണ്ടു നില്‍ക്കുന്ന ചികിത്സയ്ക്കായി അദ്ദേഹം സമയം കണ്ടെത്തുന്നത്.

വി.എഫ്.എക്‌സിനും സ്‌പെഷല്‍ ഇഫക്ടിനും ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം വിദേശത്തു നിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വി.എഫ്.എക്‌സ് കൈകാര്യം ചെയ്യുക.

മോഹന്‍ലാലിനൊപ്പം തമിഴ് നടന്‍ വിശാലും ചിത്രത്തിലുണ്ട്. വിശാലിന് പുറമെ പ്രമുഖ തെലുങ്ക് താരം ശ്രീകാന്തും, ഹന്‍സികയും അഭിനയിക്കുന്നുണ്ട്. വന്‍താരങ്ങള്‍ അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബജ്‌റംഗി ഭായിജാന്‍, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങള്‍ നിര്‍മിച്ച റോക്ലിന്‍ വെങ്കിടേഷ് ആണ്.

Loading...

More News