മഞ്ഞില്‍-വിരിഞ്ഞ-പൂക്കളി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 10:30 am

Menu

Published on January 10, 2017 at 12:54 pm

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനാകേണ്ടിയിരുന്നത് മോഹന്‍ലാലായിരുന്നില്ല

mohanlal-entry-into-manjilvirinja-pookal-insted-of-raveendran

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരാനുള്ള അവസരമൊരുങ്ങിയ ചിത്രമായിരുന്നു 1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രം.

ഇതിലെ നരേന്ദ്രന്‍ എന്ന പ്രതിനായക കഥാപാത്രം ലാലിന്റെ ജീവിതത്തിലെ വഴിത്തിരിവാകുകയായിരുന്നു. എന്നാല്‍ ഈ കഥാപാത്രത്തിനു വേണ്ടി തീരുമാനിച്ചിരുന്നത് ലാലിനെയായിരുന്നില്ല എന്നതാണ് സത്യം. ഇതിനായി അക്കാലത്തെ ജനപ്രിയതാരമായിരുന്ന രവീന്ദ്രനെയായിരുന്നു നിര്‍മ്മാതാവ് തീരുമാനിച്ചിരുന്നത്.

ചിത്രത്തിലെ നായകന്‍ ശങ്കറും, രവീന്ദ്രനും ഒരുമിച്ച് അഭിനയിച്ച ‘ഒരു തലൈ രാഗം’ (1980) എന്ന തമിഴ് ചിത്രം തീയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയത്താണ് നവോദയയുടെ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ നടക്കുന്നത്.

സംവിധായകന്‍ ഫാസില്‍ ഉള്‍പ്പെടെ എല്ലാവരും പുതുമുഖങ്ങള്‍ തന്നെ വേണമെന്ന നിര്‍ബന്ധത്തിലായിരുന്നു നിര്‍മ്മാതാവായ നവോദയ അപ്പച്ചന്‍. ഇതിനകം തന്നെ ശങ്കര്‍  രവീന്ദ്രന്‍ കോമ്പിനേഷന്‍ ഒരു തരംഗമായി മാറിയതിനാല്‍ ചിത്രത്തില്‍ നായകനായി ശങ്കറിനെ തിരഞ്ഞെടുത്ത ശേഷം വില്ലന്‍ വേഷത്തിനായി രവീന്ദ്രനെ സമീപിക്കുകയായിരുന്നു.

എന്നാല്‍ രവീന്ദ്രന് ആ സമയത്ത് തമിഴില്‍ ഒരുപാട് ഓഫറുകള്‍ വരുന്ന സമയമായിരുന്നു. എല്ലാം വലിയ ബാനറുകളായതിനാല്‍ അദ്ദേഹം താരതമ്യേന ചെറിയ ഓഫറായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് നവോദയ ഓഡിഷന്‍ എന്ന പ്രക്രിയയിലേക്ക് നീങ്ങിയതും, അതിലൂടെ മോഹന്‍ലാലിനെ കണ്ടെത്തുന്നതും.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News