mohanlal press meet conclusion on dileep issue

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:39 am

Menu

Published on July 9, 2018 at 2:29 pm

ആക്രമിക്കപ്പെട്ട നടിക്കൊപ്പം; ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു: മോഹൻലാൽ

mohanlal-press-meet-conclusion-on-dileep-issue

കൊച്ചി: ദിലീപിനെ അമ്മയിലേക്ക് തിരിചെടുക്കുന്നതുമായി ബന്ധപ്പെട്ട് മലയാള സിനിമാ മേഖലയിൽ ഉണ്ടായ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ‘അമ്മ പ്രസിഡണ്ട് മോഹൻലാൽ.

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്നും എന്നാല്‍ ദിലീപ് കുറ്റക്കാരനാണെന്ന് തെളിയുന്നതു വരെ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നെന്നും നടന്‍ മോഹന്‍ലാല്‍.

ആ കുട്ടിക്ക് ഏറ്റ ആഘാതത്തിനൊപ്പമാണ് ഞാന്‍. സിനിമയില്‍ ആയതുകൊണ്ടാണ് ഈ വിഷയം ഇത്രയും മുഴച്ചുനില്‍ക്കുന്നതെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഇരയ്‌ക്കൊപ്പം തന്നെയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദീലിപിന് പങ്കില്ലാതിരിക്കട്ടെ, അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ദിലീപ് ഇപ്പോഴും പുറത്തുതന്നെയാണ്. അദ്ദേഹം വരുന്നില്ലെന്ന് എഴുത്തു തന്ന നിലയില്‍ അദ്ദേഹം പുറത്താണെന്നും മോഹന്‍ ലാല്‍ പറഞ്ഞു. പ്രതിഷേധം ഉന്നയിക്കേണ്ടത് സംഘടനയ്ക്ക് ഉള്ളിലാണ്.

രണ്ട് നടിമാരാണ് രാജിവെച്ചത്. ഇവരെ തിരിച്ചെടുക്കണോ എന്ന് പിന്നീട് തീരുമാനിക്കും. ആക്രമിക്കപ്പെട്ട നടിക്ക് എപ്പോള്‍ വേണമെങ്കിലും എന്ത് സഹായവും ചെയ്തുകൊടുക്കാന്‍ തയ്യാറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മലയാള സിനിമയില്‍ സ്റ്റാര്‍ഡം ഇല്ലെന്നും എല്ലാവരും ഒരുപോലെയാണെന്നും പറഞ്ഞ മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ മെഗാസ്റ്റാര്‍ എന്നൊന്നും ഇല്ലെന്നും പറഞ്ഞു.

പ്രസിഡന്റ് എന്ന പദവിയൊന്നുമല്ല, താഴെയിറങ്ങി വന്ന് നിങ്ങളോട് സംസാരിക്കുന്നവരാണ് ഞങ്ങള്‍. മോഹന്‍ലാല്‍ എന്ന് വിളിക്കുമ്പോള്‍ മാത്രം മോഹന്‍ലാല്‍ മനസിലാക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

Loading...

More News