കടുവയുടെ അലറൽ കേട്ട് ഹാർട്ട് അറ്റാക്ക് വന്ന കുരങ്ങന്മാർ ചത്തു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:52 am

Menu

Published on September 12, 2017 at 2:07 pm

കടുവയുടെ അലറൽ കേട്ട് ഹാർട്ട് അറ്റാക്ക് വന്ന കുരങ്ങന്മാർ ചത്തു

monkeys-killed-heart-attack-by-tiger-sound

ലഖ്നൗ (ഉത്തർ പ്രദേശ്): കടുവയുടെ അലറൽ കേട്ട് ഭയന്ന കുരങ്ങന്മാർ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു. തെറ്റി ധരിക്കേണ്ട, കുട്ടികൾക്കുള്ള കാട്ടുവാർത്തയിലെ നർമ്മം നിറഞ്ഞ വാർത്തയല്ല. ഉത്തർ പ്രദേശിലെ കൊത്ത് വാലി മുഹമ്മദി ഏരിയയിൽ നടന്ന സംഭവമാണ്.

ഒരു ഡസൻ കുരങ്ങന്മാരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടുവയെ കണ്ട് ഭയന്നോടിയ കുരങ്ങന്മാരാണ് ഹൃദയാഘാതം മൂലം മരിച്ചതെന്ന് മൃഗ സംരക്ഷണ വിദഗ്ദർ പറഞ്ഞു. കുരങ്ങന്മാർ ചത്തുകിടക്കുന്നത് ആദ്യം കണ്ടത് നാട്ടുകാരാണ്. അങ്ങനെ പുറംലോകം കാര്യമറിഞ്ഞു.

ഉള്ളിൽ വല്ല വിഷവും ചെന്നിട്ടു മരിച്ചതാകാം എന്ന നിഗമനത്തിൽ ഈ കുരങ്ങന്മാരിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ വിഷത്തിന്റെ യാതൊരു അടയാളവും കണ്ടില്ല എന്ന് മാത്രമല്ല, ഹൃദയാഘാതം ആണ് മരണ കാരണം എന്നും തെളിഞ്ഞത്.

സ്ഥിരമായി കടുവകൾ സഞ്ചരിക്കുന്ന വഴിയിലാണ് ഈ കുരങ്ങന്മാർ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിനാൽ കുരങ്ങുകളുടെ മരണ കാരണം കടുവയുടെ അലറൽ കേട്ട് ഭയന്നപ്പോളുള്ള കാർഡിയാക് ആകാം എന്ന് ഡോക്ടര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. കുരങ്ങന്മാർ മരിച്ചതായി പറയുന്ന സമയത്ത് കടുവയുടെ അലറൽ കേട്ടതായി ചിലർ പറയുകയും ചെയ്തു.

Loading...

More News