കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത monsoon hits kerala coast says

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 7, 2020 2:34 am

Menu

Published on June 8, 2019 at 2:40 pm

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

monsoon-hits-kerala-coast-says

ന്യൂഡല്‍ഹി: ഒരാഴ്ച വൈകി കാലവര്‍ഷം കേരളതീരത്ത് എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്ത് നാലു മാസം നീണ്ടുനില്‍ക്കുന്ന മഴ സീസണ് തുടക്കമായി. വരുന്ന മൂന്നു ദിവസം സംസ്ഥാനത്തു വ്യാപകമായി മഴ ലഭിക്കും.

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്നു കാലവര്‍ഷം തുടങ്ങാനാണു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കാലവര്‍ഷം ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്തെത്തിയെങ്കിലും അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്തുണ്ടായ ന്യൂനമര്‍ദം ഇതിനെ തടയുകയായിരുന്നു. ലക്ഷദ്വീപ് ഭാഗത്തു രൂപം കൊള്ളാനിടയുള്ള അന്തരീക്ഷച്ചുഴി കാലവര്‍ഷക്കാറ്റിനെ കേരളത്തോട് അടുപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തി.

തൃശൂര്‍ ജില്ലയില്‍ ജൂണ്‍ 10നും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 11നും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനെത്തുടര്‍ന്നാണ് അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മി.മീ. വരെ മഴ) അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനവും ജാഗ്രത പാലിക്കാനും ക്യാംപുകള്‍ തയാറാക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ക്കുമാണ് റെഡ് അലര്‍ട്ട് നല്‍കുന്നത്.

ജൂണ്‍ 9ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും ജൂണ്‍ 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജൂണ്‍ 11ന് കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മി.മീ വരെ മഴ) അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും ജൂണ്‍ 9ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജൂണ്‍ 10 ന് കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ജൂണ്‍ 11ന് വയനാട് ജില്ലയിലും യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നല്‍കിയിട്ടുണ്ട്. കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലര്‍ട്ടുകളില്‍ മാറ്റം വരാനുള്ള സാധ്യതയുണ്ട്.

Loading...

More News