monsoon makeup tips

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2018 1:14 pm

Menu

Published on July 11, 2018 at 12:02 pm

മഴക്കാലത്തെ മേക്കപ്പ്: ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

monsoon-makeup-tips

മേക്കപ്പ് ഇടുന്ന കാര്യത്തിൽ ഇന്നത്തെ പെൺകുട്ടികൾക്ക് ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ ഏറെ ഇഷ്ടമുള്ള മക്കപ്പുകളിൽ കാലാവസ്ഥക്കനുസരിച് നമ്മൾ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ പണികിട്ടും.

ഇതിൽ ഏറ്റവുംകൂടുതൽ നമ്മൾ ശ്രദ്ധിക്കേണ്ടത് മഴക്കാലത്തെ മേക്കപ്പിലാണ്. കാരണം നന്നായി മേക്കപ്പും ഇട്ട് മഴക്കാലത്തു പുറത്തിറങ്ങിയാല്‍ മഴ പണി തരുമെന്ന് ഉറപ്പാണ്. അതിനാല്‍ മഴക്കാലത്ത് ലൈറ്റ് മേക്കപ്പാണ് നല്ലത്.

മഴക്കാലത്ത് ദ്രാവകരൂപത്തിലുള്ള ഫൗണ്ടേഷന്‍ മുഖത്ത് ഉപയോഗിക്കരുത്. ഓയില്‍ ഫ്രീയായ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാം. അതിനൊപ്പം ലൈറ്റായി ഫൗണ്ടേഷന്‍ പൗഡറും ഉപയോഗിക്കാം. മഴക്കാലത്ത് പുരികം വരക്കാതിരിക്കുക. കണ്ണുകളില്‍ കണ്‍മഷി പുരട്ടുക. വാട്ടര്‍ഫ്രൂഫായ ഐലൈനറും ഉപയോഗിക്കാം.

ലിപ്സ്റ്റിക്കും വളരെ ലൈറ്റായി മാത്രം ഉപയോഗിക്കുക. പ്രത്യേകിച്ച് ചുണ്ടുകളില്‍ ക്രീമിയായ ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുക. ലിപ് ഗ്ലോസ് ഒഴിവാക്കുക. ലിപ് ബാം ഉപയോഗിക്കാവുന്നതാണ്. ഹെയര്‍സ്‌റ്റൈലിന്‍റെ കാര്യത്തില്‍ വരുമ്പോള്‍ മഴക്കാലത്ത് പോണിടെയ്ലാണ് നല്ലത്. മുടി വെറുതെ ചീകിയശേഷം ഉയര്‍ത്തികെട്ടാം അല്ലെങ്കില്‍ പിനിയിടാം.

Loading...

More News