19 മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. monsoon will strengthen tomaro onwards

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 6, 2020 12:59 am

Menu

Published on June 17, 2019 at 3:36 pm

19 മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത..

monsoon-will-strengthen-tomaro-onwards

തിരുവനന്തപുരം: കേരളത്തിൽ 19–ാം തീയതി മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം. ഇന്നു കേരളത്തിന്റെ തീരത്ത് 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രപഠനകേന്ദ്രം അറിയിച്ചു.

വേലിയേറ്റസമയമായ രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 7 മുതൽ 8 വരെയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരാനും കടൽക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. ‍പടിഞ്ഞാറുനിന്ന് മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനിടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. കടൽ പ്രക്ഷുബ്ധമായ തീരങ്ങളിൽ വിനോദസഞ്ചാരം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Loading...

More News