ഓസ്‌ട്രേലിയൻ തീരത്ത് ഭീകര മത്സ്യം കരയ്ക്കടിഞ്ഞു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 19, 2018 2:05 am

Menu

Published on March 14, 2018 at 2:35 pm

ഓസ്‌ട്രേലിയൻ തീരത്ത് ഭീകര മത്സ്യം കരയ്ക്കടിഞ്ഞു

monster-fish-washes-up-on-australian-shore

ഓസ്‌ട്രേലിയന്‍ തീരത്തണിഞ്ഞ ഭീകര മത്സ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നു. തെക്കന്‍ ക്വീന്‍സ് ലാന്‍ഡില്‍ പ്രഭാതസവാരിക്കിറങ്ങിയ റൈലി ലിന്‍ഡോം ആണ് മത്സ്യത്തെ ആദ്യം കണ്ടത്. 150 കിലോയോളം ഭാരമുള്ള ഈ മത്സ്യത്തിന് അഞ്ച് അടിയോളം നീളവും 1.7 മീറ്ററോളം വീതിയുമുണ്ട് .



താൻ ഇതുവരെ ഇങ്ങനെയൊരു മത്സ്യത്തെ കണ്ടിട്ടില്ലെന്ന് സ്ഥിരമായി മത്സ്യബന്ധനത്തിന് പോകുന്ന ലിന്‍ഡോം പറഞ്ഞു. മത്സ്യം അഴുകിയതിനാല്‍ ഏത് ഇനത്തിൽപ്പെട്ട മത്സ്യമാണ് ഇതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗ്രോപര്‍ ഇനത്തില്‍പെട്ട മത്സ്യമാണെന്നാണ് സംശയിക്കുന്നത്. പരിശോധന നടന്നുകൊണ്ടിരിക്കയാണ്.

Loading...

More News