ചെമ്പുപാത്രത്തില്‍ ആഹാരം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2018 3:18 pm

Menu

Published on August 10, 2017 at 5:34 pm

ചെമ്പുപാത്രത്തില്‍ ആഹാരം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

moscow-mule-mugs-copper-health-advisory

വിവിധ രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള മദ്യമാണ് കോക്ക്‌ടെയ്ല്‍. വലിയ കോപ്പര്‍ കപ്പുകളാണ് ഇത് കഴിക്കാന്‍ സാധാരണ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരക്കാരെ നിരാശയിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കോക്ക്‌ടെയ്ല്‍സ് കഴിക്കാന്‍ ഉപയോഗിക്കുന്ന വലിയ കോപ്പര്‍ കപ്പുകള്‍ ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

6 ല്‍ താഴെ പിഎച്ച് മൂല്യമുള്ള ഭക്ഷ്യ വസ്തുക്കളുമായി കോപ്പര്‍ സമ്പര്‍ക്കത്തില്‍ വരുന്നതിനെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ മോറല്‍ ഫുഡ് കോഡ് തടയുന്നു.

വളരെ ആകര്‍ഷണീയമായ ചെമ്പുപാത്രത്തില്‍ നിറച്ച് പാനീയമായ മോസ്‌കോ മ്യൂള്‍ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് ശുഭവാര്‍ത്തയല്ല. വോഡ്ക, ഇഞ്ചി, ബിയര്‍, നാരങ്ങാനീര് ഇവ ചേര്‍ന്ന പാനീയമാണ് മൊസ്‌കോ മ്യൂള്‍.

മ്യൂളിന്റെ പിഎച്ച് മൂല്യം ആറില്‍ താഴെയാണ് അതുകൊണ്ട് ഇത് സുരക്ഷിതമല്ല. കൂടിയ ഗാഢതയുള്ള ചെമ്പ് ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതുമാണ്. ചെമ്പും ചെമ്പിന്റെ ലോഹസങ്കരങ്ങളും അസിഡിക്കായ ഭക്ഷണങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ അതിലേക്ക് ചെമ്പ് അരിച്ചിറങ്ങും. ഇതുവഴി ഛര്‍ദി, വയറുവേദന, ക്ഷീണം, ബോധക്കേട് ഇവയെല്ലാം ഉണ്ടാകാം.

Loading...

More News