11 മാസമായ കുഞ്ഞിനെ മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു; യുവതിയും കാമുകനും പിടിയില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:20 am

Menu

Published on February 9, 2018 at 10:59 am

11 മാസമായ കുഞ്ഞിനെ മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു; യുവതിയും കാമുകനും പിടിയില്‍

mother-left-11-month-old-baby-in-garage-woman-and-her-boyfriend-were-arrested

കാഞ്ഞിരക്കുളം: പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിനെ മാലിന്യകുമ്പാരത്തില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ മാതാവിനെ പൊലീസ് പിടികൂടി. പുതിയതുറ പിഎം ഹൗസില്‍ റോസ്‌മേരി (22), കാമുകനായ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തില്‍ സാജന്‍ (27) എന്നിവരാണ് പോലീസ് പിടിയിലായത്.

കുഞ്ഞിനെ നെയ്യാറ്റിന്‍കര ഷോപ്പിങ് കോംപ്ലക്‌സിനു സമീപത്തുനിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 22ന് യുവതി വീട്ടില്‍ നിന്നും ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞുകൊണ്ട് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് അപ്രത്യക്ഷമായ യുവതിയെ സാജനോടൊപ്പം ഒളിച്ചോടിയതായി പോലീസ് കണ്ടെത്തുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വിദേശത്തു നിന്നും ഇവരുടെ ഭര്‍ത്താവ് സ്ഥലത്തെത്തിയെങ്കിലും കൂടെ പോകാന്‍ ഭാര്യ തയ്യാറായില്ല. അതോടൊപ്പം യുവതിയും കാമുകനും കൂടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കാന്‍ ശ്രമവും നത്തി. ഇതിനെ ഹ്യൂടര്‍ന്നായിരുന്നു കുട്ടിയെ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞത്.

തുടര്‍ന്ന്വൈ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ആഴിമലയിലെ പാറക്കെട്ടില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചു. രാത്രിയില്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ഇവരുടെ പരിപാടി. അങ്ങനെ ഇവരെ പിടികൂടുകയായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ഹരികുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Loading...

More News