ബലാത്സംഗം ചെയ്ത മകനെ കൊല്ലാൻ മൂത്ത മകന് അമ്മയുടെ ക്വട്ടേഷൻ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2019 12:06 pm

Menu

Published on September 19, 2017 at 4:21 pm

ബലാത്സംഗം ചെയ്ത മകനെ കൊല്ലാൻ മൂത്ത മകന് അമ്മയുടെ ക്വട്ടേഷൻ

mother-ordered-son-to-kill-his-rapist-bother

മുംബൈ: ബലാത്സംഗം ചെയ്ത മകനെ കൊല്ലാൻ അമ്മയുടെ ക്വ​ട്ടേ​ഷ​ന്‍. ക്വ​ട്ടേ​ഷ​ന്‍ കൊടുത്തതാകട്ടെ മൂത്ത മകനും. അമ്മയെയും രണ്ടാനമ്മയെയും ഒരുപോലെ മാനഭംഗപ്പെടുത്തിയ മകനെ കൊല്ലാനാണ് മൂത്ത മകന് ക്വ​ട്ടേ​ഷ​ന്‍ ലഭിച്ചത്. അതനുസരിച്ചു മൂത്ത മകൻ സഹോദരനെ കൊലപ്പെടുത്തുകയും പണം വാങ്ങുകയും ചെയ്തു.

മും​ബൈ ഭ​യാ​ന്ത​ര്‍ വെ​സ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം. രാ​മ​ച​ന്ദ്ര​ന്‍ രാം​ദാ​സ് ദ്വി​വേ​ദി എന്ന ഇരുപത്തിയൊന്നുകാരനാണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊല നടത്തിയ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ സീ​താ​റാ​മും സു​ഹൃ​ത്തു​ക്ക​ളാ​യ കേ​ശ​വ് മി​സ്ത്രി​യും രാ​കേ​ഷ് യാ​ദ​വും കേ​സി​ല്‍ പോലീസ് അറസ്റ്റിലാവുകയും ചെയ്തു.

ഈ യുവാവ് നിരവധി സ്ത്രീകളെ ബലാത്സംഘം ചെയ്തിട്ടുണ്ട്. മ​യ​ക്കു​മ​രു​ന്നു​ക​ള്‍​ക്ക് അ​ടി​മയായ ഇ​യാ​ള്‍ ത​ന്‍റെ അ​മ്മ​യേ​യും ര​ണ്ടാ​ന​മ്മ​യേ​യും​ വരെ ബലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കിയിരുന്നു. അങ്ങനെ മകന്റെ പ്രവർത്തനങ്ങളിൽ സഹികെട്ടാണ് ഈ അമ്മ മകനെ കൊല്ലാനായി ക്വ​ട്ടേ​ഷ​ന്‍ കൊടുത്തത്.

ഇതിനായി മൂത്ത മകന് നിർദേശങ്ങൾ നൽകുകയും 50000 രൂ​പ​ കൊല നടത്തുന്നതിനായി നൽകുകയും ചെയ്തു. അങ്ങനെ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 20 ന് ​കൊ​ങ്ക​ണ്‍ ഡി​വി​ഷ​നി​ലെ വ​സാ​യിൽ വെച്ച് ഇയാളെ കൊല്ലുകയായിരുന്നു. വാഹനത്തിൽ കടത്തിക്കൊണ്ടുപോയ ഇയാളെ വാഹനത്തിൽ നിന്നും തള്ളിയിട്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു ചെയ്തത്.

Loading...

More News