മോട്ടോ ജി7 , മോട്ടോറോള വണ്‍ ഫോണുകള്‍ ഇന്ത്യൻ വിപണിയില്‍ moto g7 motorola one smartphones launched

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2019 4:17 pm

Menu

Published on March 28, 2019 at 5:30 pm

മോട്ടോ ജി7 , മോട്ടോറോള വണ്‍ ഫോണുകള്‍ ഇന്ത്യൻ വിപണിയില്‍

moto-g7-motorola-one-smartphones-launched

ന്യൂഡല്‍ഹി: മോട്ടോറോളയുടെ പുതിയ മോട്ടോ ജി7 മോട്ടോറോള വണ്‍ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫോണുകള്‍ക്ക് യഥാക്രമം 16,999 രൂപയും 13,999 രൂപയുമാണ് വില. വെള്ള, സെറാമിക് ബ്ലാക്ക് നിറങ്ങളിലാണ് രണ്ട് ഫോണുകളും പുറത്തിറങ്ങുക. തിങ്കളാഴ്ച മുതല്‍ മോട്ടോ ഹബ്ബ് സ്‌റ്റോറുകളിലും ഫ്‌ളിപ്കാര്‍ട്ടിലും അംഗീകൃത വില്‍പന കേന്ദ്രങ്ങളിലും ഫോണിന്റെ വില്‍പന ആരംഭിച്ചിട്ടുണ്ട്‌.

മോട്ടോ ജി7

6.2 ഇഞ്ച് മാക്‌സ് വിഷന്‍ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ആണ്‌ മോട്ടോ ജി7 നുള്ളത്. ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ പ്രൊസസറില്‍ നാല് ജിബി റാം ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് പൈ ഓഎസിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 12 മെഗാപിക്‌സല്‍+ 5 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണിനുണ്ട്. 64 ജിബി സ്‌റ്റോറേജ് ആണ് ഫോണിന്. 512 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാം. 3000എംഎഎച്ച് ബാറ്ററിയാണിതിലുണ്ടാവുക. 15 വാട്ട് ടര്‍ബോ ചാര്‍ജിങ് സൗകര്യവും ഇതിലുണ്ട്.

മോട്ടോറോള വണ്‍

5.9 ഇഞ്ച് എച്ച്ഡി പ്ലസ് മാക്‌സ് വിഷന്‍ എല്‍സിഡി ഡിസ്‌പ്ലേ ആണ് മോട്ടോറോള വണ്ണിനുള്ളത്. വലിയ നോച്ച് ഉള്ള ഡിസ്‌പ്ലേ ആണിതിന്. ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 625 എസ്ഓസി പ്രൊസസര്‍, അഡ്രിനോ 506 ജിപിയു, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, 256 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ്, എന്നീ സൗകര്യങ്ങള്‍ ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓഎസ് ആണ് ഫോണിലുണ്ടാവുക. 13 എംപി + 2 മെഗാപിക്‌സല്‍ ഡ്യുവല്‍ ക്യാമറ, 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 3000 എംഎഎച്ച് ബാറ്ററി എന്നിവയും മോട്ടോറോള വണ്‍ ഫോണിനുണ്ടാവും.

Loading...

More News