ധോണിയോടൊത്ത് സെല്‍ഫിയെടുക്കാന്‍ ആരാധികയുടെ പരാക്രമം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2017 5:21 am

Menu

Published on March 9, 2017 at 11:30 am

ധോണിയോടൊത്ത് സെല്‍ഫിയെടുക്കാന്‍ ആരാധികയുടെ പരാക്രമം

ms-dhoni-fan-hummer-ranchi

റാഞ്ചി: ആരാധന മൂത്ത് ധോണിയോടൊപ്പം സെല്‍ഫിയെടുക്കാനുള്ള ആരാധികയുടെ പരാക്രമം പരിഭ്രാന്തി പരത്തി.

സെല്‍ഫിക്കായി ധോണിയെ വിമാനത്തില്‍ പിന്തുടര്‍ന്നെത്തിയ ആരാധിക മുന്‍ ഇന്ത്യന്‍ നായകന്റെ ആഡംബരകാറായ ഹമ്മര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് റാഞ്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ധോണി വീട്ടിലേക്ക് പോകാന്‍ വാഹനത്തില്‍ കയറിയ ഉടനെയാണ് ഇരുപതുകാരിയായ ആരാധിക വണ്ടിതടഞ്ഞത്.

ms-dhoni-fan-hummer-ranchi

ഡല്‍ഹി സ്വദേശിയായ ആരാധിക കൊല്‍ക്കത്തയില്‍നിന്ന് ധോണിയെ അദ്ദേഹം കയറിയ വിമാനത്തില്‍ പിന്തുടരുകയായിരുന്നു. കൊല്‍ക്കത്തയില്‍ വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ പ്രാഥമിക മല്‍സരങ്ങള്‍ക്കുശേഷം മടങ്ങിയെത്തിയതായിരുന്നു ധോണി.

വിമാനത്താവളത്തില്‍ വെച്ച് അഞ്ചുമിനിറ്റോളമാണ് ആരാധിക ാഹനം തടഞ്ഞത്. വിമാനത്താവളം അധികൃതരും സുരക്ഷാ ജീവനക്കാരും ഇത് കണ്ട് അമ്പരന്നു. ഓട്ടോഗ്രാഫും സെല്‍ഫിയും വേണമെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് ബഹളം കൂട്ടുന്നതിനിടെ ആരാധികയുടെ ഹാന്‍ഡ് ബാഗ് വാഹനത്തിന്റെ ടയറില്‍ കുരുങ്ങിയത് അല്‍പനേരം പരിഭ്രാന്തി പരത്തി. ധോണി വാഹനത്തില്‍ത്തന്നെ ഇരുന്നതോടെ സുരക്ഷാജീവനക്കാര്‍ ആരാധികയെ മാറ്റി വാഹനത്തിനു വഴിയൊരുക്കുകയായിരുന്നു.

നേരത്തെ റാഞ്ചിയിലെ വസതിയില്‍നിന്നു വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ധോണിയെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് നഗരമധ്യത്തിലൂടെ കുതിച്ചുപാഞ്ഞ കോളജ് വിദ്യാര്‍ഥിനിക്കൊപ്പം ധോണി സെല്‍ഫിക്ക് പോസ് ചെയ്തത് വാര്‍ത്തയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News