ധോണി നല്ലൊരു ട്വന്റി20 താരമല്ല: ഗാംഗുലി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2017 11:20 pm

Menu

Published on April 13, 2017 at 11:39 am

ധോണി നല്ലൊരു ട്വന്റി20 താരമല്ല: ഗാംഗുലി

ms-dhoni-not-a-good-t20-player-anymore-sourav-ganguly

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി മികച്ചൊരു ട്വന്റി20 താരമല്ലെന്ന് സൗരവ് ഗാംഗുലി. ധോണി ഏകദിനത്തില്‍ ചാമ്പ്യന്‍ താരമായിരിക്കാമെന്നും എന്നാല്‍ ട്വന്റി20യില്‍ അദ്ദേഹം ഒരു മികച്ച താരമാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഗാംഗുലി പറഞ്ഞു.

ധോണി ട്വന്റി20ക്ക് യോജിച്ച താരമാണോ എന്ന് തനിക്ക് സംശയമുണ്ട്. അദ്ദേഹം ഏകദിനത്തില്‍ മികച്ച താരമാണ്. എന്നാല്‍ ധോണിയുടെ ട്വന്റി20 കരിയര്‍ പരിശോധിച്ചാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് അദ്ദേഹം നേടിയതെന്നും അത് മികച്ചൊരു റെക്കോര്‍ഡായി താന്‍ കരുതുന്നില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

നേരത്തെ ഐ.പി.എല്‍ പത്താം സീസണില്‍ പുണെ സൂപ്പര്‍ജയന്റ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ധോണിയെ നീക്കിയിരുന്നു. പകരം ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. ഈ സീസണില്‍ മൂന്ന് മത്സരങ്ങളിലും കളിച്ച ധോണിക്ക് തിളങ്ങാനായിരുന്നില്ല.

ആദ്യ മത്സരത്തില്‍ പുറത്താകാതെ 12 റണ്‍സ് നേടിയ ധോണിയുടെ പിന്നീടുള്ള സ്‌കോറുകള്‍ 5,11 എന്നിങ്ങനെയാണ്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് താനാണെങ്കില്‍ ധോണിയെ ടീമിലുള്‍പ്പെടുത്തുമെന്നും പക്ഷേ ധോണി റണ്‍സ് സ്‌കോര്‍ ചെയ്യണമെന്നും ഗാംഗുലി വ്യക്തമാക്കി.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News