സൗജന്യ കോളുകള്‍, അണ്‍ലിമിറ്റഡ് ഡേറ്റ; വീണ്ടും ഞെട്ടിച്ച് ജിയോ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 10:23 am

Menu

Published on July 21, 2017 at 12:41 pm

സൗജന്യ കോളുകള്‍, അണ്‍ലിമിറ്റഡ് ഡേറ്റ; വീണ്ടും ഞെട്ടിച്ച് ജിയോ

mukesh-ambani-introduces-jiophone

മുംബൈ: ടെലികോം രംഗത്ത് വന്‍ ചലനമുണ്ടാക്കി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം.

ജിയോ ധന്‍ ധനാ ഓഫര്‍ പ്രകാരം പ്രതിമാസം 153 രൂപയാണ് നിരക്ക്. പരിധിയില്ലാത്ത ഡാറ്റയോടൊപ്പം വോയ്സ് കോളുകളും എസ്എംഎസും സൗജന്യമാണ്. ഓഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് ജിയോ ഫോണ്‍ വഴി അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുമെന്നതാണ് പ്രധാന പ്രഖ്യാപനം.

ഫോണ്‍ സൗജന്യമായി നല്‍കുമെന്നാണ് പ്രഖ്യാപനമെങ്കിലും 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണം. ഈ തുക മൂന്നു വര്‍ഷത്തിനുശേഷം പൂര്‍ണമായും ഉപയോക്താവിനു തിരിച്ചുനല്‍കും. ഫോണിന്റെ ദുരുപയോഗം തടയാനാണ് ഈ തുക വാങ്ങുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

2017 അവസാനത്തോടെ ജിയോ ഫോണുകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിച്ചു തുടങ്ങും. ഒരു ആഴ്ചയില്‍ 50 ലക്ഷം ഫോണുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ഇന്ത്യയിലെ 22 ഭാഷകള്‍ ഈ ഫോണ്‍ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം നടത്തികൊണ്ട് മുകേഷിന്റെ മകന്‍ ആകാശ് അംബാനി വ്യക്തമാക്കി.

ഫോണിന്റെ പ്രത്യേകതകള്‍ ആകാശ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. വോയിസ് റെക്കഗ്‌നിഷന്‍ വഴി പ്രധാനമന്ത്രിയുടെ മന്‍ കി ബാത് റേഡിയോ പ്രഭാഷണ പരമ്പരയുടെ ഒരു ഭാഗം ആകാശ് കേള്‍പ്പിച്ചു. ജിയോ ഫോണില്‍നിന്ന് #5 ബട്ടന്‍ അമര്‍ത്തിയാല്‍ അപായസന്ദേശം പോകുമെന്നു മുകേഷിന്റെ മകള്‍ ഇഷ അംബാനി അറിയിച്ചു.

ജിയോ ഫോണിനൊപ്പം ജിയോഫോണ്‍ ടിവി കേബിള്‍ കൂടി ഉപഭോക്താക്കള്‍ക്കു നല്‍കും. ഏതു ടിവിയുമായും ഈ കേബിള്‍ വഴി ജിയോ ഫോണ്‍ ബന്ധിപ്പിക്കാം. ഇനി മാസം 153 രൂപ നല്‍കാനില്ലാത്തവര്‍ക്കു ചെറിയ ഡേറ്റാ പ്ലാനുകളുമുണ്ട്. രണ്ട് ദിവസത്തേക്ക് 24 രൂപയ്ക്കും ഒരാഴ്ചത്തേക്ക് 54 രൂപയ്ക്കുമുള്ള പ്ലാനുകളാണുള്ളത്.

Loading...

More News