മൂന്ന് പുതിയ ഡിജിറ്റൽ ഷോറൂമുകളുമായി മൈ ജി തൃശൂരിൽ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:42 pm

Menu

Published on May 9, 2018 at 11:41 am

മൂന്ന് പുതിയ ഡിജിറ്റൽ ഷോറൂമുകളുമായി മൈ ജി തൃശൂരിൽ

myg-my-gen-digital-hub

അത്യാധുനിക മൊബൈലുകളുടേയും സാങ്കേതിക ഉപകരണങ്ങളുടെയും ഏറ്റവും മികച്ച ശ്രേണിയുമായി മൈ ജി- മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് നാളെ തൃശ്ശൂരിൽ തുറക്കുന്നു. മൂന്ന് കോടി രൂപ മുതൽ മുടക്കിൽ ലോകോത്തര ബ്രാൻഡുകളുടെ മികവുറ്റ ശേഖരമാണ് തൃശ്ശൂരിൽ മൈ ജി അവതരിപ്പിക്കുന്നത്. കുറുപ്പം റോഡ് അക്കര ടവറിൽ തുറക്കുന്ന ഷോറൂം തൃശ്ശൂർ കോർപറേഷൻ മേയർ ശ്രീമതി അജിത ജയരാജ്, ചാവക്കാട് അൽ – സാബിത് കോംപ്ലക്സ് ഷോറൂം നഗരസഭ ചെയർമാൻ ശ്രീ എൻ.കെ അക്ബറും, ഇരിഞ്ഞാലക്കുട ഠാണ സി.കെ.കെ ടവേഴ്‌സ് ഷോറൂം നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി നിമ്മ്യ സിജുവും നിർവഹിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ പർച്ചേസിനുമൊപ്പം ഉറപ്പായ സമ്മാനങ്ങൾ നൽകുന്നു. 100%ഇളവ് മുതൽ,സ്മാർട്ട് ഫോണുകൾ,ക്യാമറകൾ,റഫ്രിജറേറ്ററുകൾ, എൽ.ഇ.ഡി ടിവികൾ, മറ്റ് ഗൃഹോപകരണങ്ങൾ തുടങ്ങി സൗജന്യ വിദേശ യാത്രാ ടിക്കറ്റുകൾ ഉൾപ്പെടെ ഒട്ടനവധി ഓഫറുകളാണ് ഒരാഴ്ച്ചക്കാലത്തേക്ക് മൈ ജി തൃശ്ശൂരിന്‌ കാഴ്ചവയ്ക്കുന്നത്. പ്രിവിലേജ് കാർഡ്, ഓൺ- കോൾ സേവനം സർവീസ് പിക്ക് അപ്പ് ആൻഡ് ഡ്രോപ്പ്, എക്സ്‌പ്രസ് ഹോം ഡെലിവറി തുടങ്ങി സമാനതകളില്ലാത്ത അനേകം സേവനങ്ങൾ മൈജിയുടെ മാത്രം പ്രത്യേകതയാവുന്നു.

വടക്കൻ കേരളത്തിൽ 3ജി ഡിജിറ്റൽ വേൾഡ് എന്ന പേരിൽ ഖ്യാതി നേടിയിട്ടുള്ള മൈ ജി – മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് മൊബൈൽ – സാങ്കേതിക വിപണന രംഗത്ത് ഏറെ കാലത്തെ പാരമ്പര്യമുള്ള റീട്ടെയിൽ,സെയ്ൽസ് ആൻറ് സർവീസ് സ്ഥാപനമാണ്. കേരളത്തിലുടനീളം നിലവിൽ 61 ഷോറൂമുകൾ ഉള്ള മൈ ജി യുടെ പോയ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 375 കോടി രൂപയായിരുന്നു. വരും വർഷത്തിൽ ഇത് 100 ഷോറൂമുകളും 700 കോടി വിറ്റുവരവുമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കേരളത്തിന് പുറമേ മറ്റ് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും ദുബായ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഷോറൂം ശൃംഖല വ്യാപിപ്പിക്കുവാനാണ് മൈ ജി ഉദ്ദേശിക്കുന്നത്. മൈ ജി യുടെ 60 മത് ഷോറൂം പാലക്കാട് ഏപ്രിലിൽ പദ്മശ്രീ ഭരത് മോഹൻലാൽ നിർവഹിച്ചിരുന്നു. അൻപതോളം ലോകോത്തര ബ്രാൻഡുകളിലായി 400 ൽപ്പരം ഉൽപ്പന്നങ്ങളാണ് മൈ ജി ഷോറൂമുകളിൽ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്

Loading...

More News