mysterious-747-thailand

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2018 3:18 am

Menu

Published on July 17, 2018 at 11:07 am

രാവിലെ എഴുന്നേറ്റപ്പോൾ .. വീട്ടുവളപ്പിൽ ഒരു വിമാനം

mysterious-747-thailand

ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ പറമ്പിൽ ഒരു വിമാനം കണ്ടാൽ എന്തായിരിക്കും അവസ്ഥ. അതും ഏറ്റവും വലിയ യാത്രാ വിമാനം. തായ്‌ലാൻഡിലെ ബാങ്കോക്കിനു സമീപമുള്ളൊരു ഗ്രാമത്തിലാണ് സംഭവം നടന്നത്. തായ് എയർലൈൻസ് സർവ്വീസ് കാലാവധി കഴിഞ്ഞതിനെത്തുടർന്നു സ്ക്രാപ്പ് ചെയ്യാനായി ലേലത്തിൽ വെച്ച വിമാനമാണ് സോംചി ഫുക്യോ എന്ന ആൾ വാങ്ങുകയായിരുന്നു.

പ്രദേശത്തേയ്ക്ക് ആളുകളെ ആകർഷിക്കാനാണ് വിമാനം വാങ്ങിയത് എന്നാണ് സോംചി പറയുന്നത്. മോട്ടക്രോസ് ട്രാക്ക്, ഫുടബോൾ ഗ്രൗണ്ട് തുടങ്ങിയവ നിർമ്മിക്കാനും പദ്ധതിയുണ്ട്. ഇവിടം സന്ദർശിക്കുന്നവർക്ക് ഈ വിമാനത്തിൽ കയറാനും അതിലിരുന്ന് കളി ആസ്വദിക്കാനുള്ള അവസരവും നൽകും.

എൻജിനും മറ്റ് ഇലക്ട്രിക് ഘടകങ്ങളും അഴിച്ചെടുത്തതിന് ശേഷമാണ് തായ് എയർലൈൻ‌സ് വിമാനം വിൽപനയ്ക്ക് വെച്ചത്. ബാങ്കോങ്ങിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേയ്ക്ക് റോഡുമാർഗമാണ് വിമാനമെത്തിച്ചത്‌.

Loading...

More News