ഇന്ത്യയില്‍ നിധികള്‍ ഒളിഞ്ഞിരിക്കുന്ന 6 ഇടങ്ങള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2018 8:32 pm

Menu

Published on February 20, 2018 at 12:25 pm

ഇന്ത്യയില്‍ നിധികള്‍ ഒളിഞ്ഞിരിക്കുന്ന 6 ഇടങ്ങള്‍

mysterious-hidden-treasures-in-india-that-worth-millions

നാട്ടുരാജാക്കന്മാരെ കൊണ്ട് സമ്പന്നമായിരുന്നു ഒരു കാലത്ത് ഇന്ത്യ. ബ്രിട്ടീഷ് അധിനിവേശവും ടിപ്പു സുല്‍ത്താന്‍ അടക്കമുള്ളവരുടെ ആക്രമണങ്ങളും ഈ നാട്ടുരാജ്യങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായിരുന്നു. എന്നാല്‍ സമ്പന്നരായിരുന്ന ഇത്തരം നാട്ടുരാജ്യങ്ങളുടെ സമ്പത്തും മറ്റും മുഴുവന്‍ കൊള്ളയടിക്കാന്‍ ഇവര്‍ക്കായിരുന്നില്ല.

അപ്പോള്‍ വിലമതിക്കാനാകാത്ത ആ സ്വത്തുക്കളെല്ലാം എവിടെ പോയി. പലായനം ചെയ്യുന്ന സമയത്ത് നാട്ടുരാജാക്കന്മാരില്‍ പലരും ഇത് തങ്ങളുടെ രഹസ്യ സങ്കേതങ്ങളില്‍ ഒളിച്ച് വെയ്ക്കുകയായിരുന്നു. ഇത്തരം നിധികള്‍ പില്‍ക്കാലത്ത് ഇന്ത്യയിലെ പലയിടങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഇത്തരത്തി ഒറ്റരാത്രി കൊണ്ട്, അല്ലെങ്കില്‍ നേരം ഇരുട്ടിവെളുക്കുന്നതിനു മുന്‍പ് നിങ്ങളെ കോടീശ്വരരാാക്കാന്‍ വേണ്ട നിധി ഒളിച്ചിരിക്കുന്ന കുറേയധികം സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവയെ പരിചയപ്പെടാം.

1. പത്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം

നിധികളുടെ കാര്യം പറയുമ്പോള്‍ അനന്തപുരിയിലെ പത്മനാഭനെ കുറിച്ച് പറയാതെ എങ്ങനെയാ. ഇവിടെ സൂക്ഷിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്ന അമൂല്യമായ സമ്പത്തിന്റെ പേരിലാണ് പത്മനാഭസ്വാമി ക്ഷേത്രം പെട്ടെന്ന് ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. അനന്തശയനനായ വിഷ്ണുവിനെ ആരാധിക്കുന്ന ഇവിടം ലോകപ്രസിദ്ധമായ ക്ഷേത്രമാണ്. ഇവിടെ ആറു അറകളിലായാണ് അളക്കാന്‍ കഴിയാത്തത്രയും നിധി ശേഖരം സൂക്ഷിച്ചിരിക്കുന്നത്. 2011 ല്‍ ഈ ആറു നിലവറകളില്‍ ഒന്നു മാത്രം തുറന്നപ്പോള്‍ തന്നെ 450 കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും ലഭിക്കുകയുണ്ടായി. എതിര്‍പ്പുകളെ തുടര്‍ന്ന് ബാക്കി അറകള്‍ ഇതുവരെയും തുറന്നിട്ടില്ല. ആറാമത്തെ അറ മനുഷ്യര്‍ക്ക് തുറക്കാന്‍ കഴിയില്ലെന്നാണ് വിശ്വാസം. ഏറെ നിഗൂഢതകള്‍ ഉള്ള ഈ രഹസ്യ അറയുടെ പേരിലാണ് ഇന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പ്രശസ്തി. ഈ ആറാമത്തെ അറ തുറക്കുന്നത് സംബന്ധിച്ച് വിവാദം തുടരുകയാണ്. ശ്രീ പദ്മനാഭന്റെ സ്വന്തം അറയാണ് ആറാമത്തെ അറ എന്നാണ് വിശ്വാസം. അതിനാലാണ് ഈ അറ മനുഷ്യര്‍ തുറക്കാന്‍ പാടില്ലെന്ന് പറയുന്നത്. വിഷ്ണുവിന്റെ ശ്രീ ചക്രം പോലുള്ള അമൂല്യ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത് ഈ അറയില്‍ ആണെന്നാണ് വിശ്വാസം.

2. ശ്രീ മൂകാബിക ക്ഷേത്രം

പശ്ചിമഘട്ടത്തിന്റെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന കൊല്ലൂര്‍ ശ്രീ മൂകാബിക ക്ഷേത്രവും നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പ്രശസ്തമാണ്. സൗപര്‍ണിക നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടം വിദ്യാദേവതയെ ആരാധിക്കുന്നവരുടെ ഇഷ്ടസങ്കേതമാണ്. ദക്ഷിണ കന്നഡ ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് ഇവിടം ഭരിച്ചിരുന്ന രാജാക്കന്‍മാര്‍ തങ്ങളുടെ സ്വത്ത് മുഴുവനും ക്ഷേത്രത്തിലെ ഒരു രഹസ്യ അറയില്‍ സൂക്ഷിച്ചതായാണ് ചരിത്രം പറയുന്നത്. ഒട്ടേറെ ആഭരണങ്ങളും വിലമതിക്കാനാവാത്ത സ്വര്‍ണ്ണവും മറ്റ് അമൂല്യവസ്തുക്കളും ഒക്കെ സര്‍പ്പകാവലില്‍ ക്ഷേത്രത്തിലെ രഹസ്യഅറയില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു എന്നാണ് വിശ്വാസം.

 

3. സോന്‍ബന്ദര്‍ ഗുഹകള്‍

ഇന്ത്യയില്‍ അളക്കാനാവത്തത്രയും നിധി സൂക്ഷിച്ചിരിക്കുന്നു എന്ന കരുതപ്പെടുന്ന മറ്റൊരു സ്ഥലമാണ് ബീഹാറിലെ റാജ്ഗിറിന് സമീപമുള്ള സോന്‍ബന്ദര്‍ ഗുഹകള്‍. സോന്‍ബന്ധര്‍ എന്നാല്‍ നിധി അല്ലെങ്കില്‍ സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുന്ന സ്ഥലം എന്നാണ് അര്‍ത്ഥം. ഒരു മലഞ്ചെരുവിന് സമീപം കല്ലില്‍ കൊത്തിയിരിക്കുന്ന രണ്ടു ഗുഹകളിലായാണ് നിധി ഒളിപ്പിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ഈ ഗുഹയുടെ ചുവരുകളിലാണ് നിധിയുടെ ഉറവിടമുള്ളതെന്ന് പറയപ്പെടുന്നു. ചതുരാകൃതിയില്‍ ഒന്നരമീറ്ററോളം ഉയരത്തിലാണ് ഈ പ്രത്യേക മുറി ഉള്ളത്. ഗുഹയുടെ കവാടങ്ങളില്‍ എഴുതിയിരക്കുന്ന രഹസ്യസന്ദേശം വായിക്കാനായാല്‍ കവാടം തനിടെ തുറക്കുമെന്നാണ് വിശ്വാസം.

 

4. ചാര്‍മിനാര്‍ ടണല്‍ ഹൈദരാബാദ്

സുല്‍ത്താന്‍ മുഹമ്മദ് ക്വില്‍ കുത്തബ് ഷാ നിര്‍മ്മിച്ച പ്രശസ്തമായ തുരങ്കമാണ് ചാര്‍മിനാര്‍ ടണല്‍. ചാര്‍മിനാറിനെയും ഗോല്‍കോണ്ട കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ രഹസ്യതുരങ്കം അടിയന്തരഘട്ടങ്ങളില്‍ രാജകുടുംബാംഗങ്ങള്‍ക്ക് രക്ഷപെടുന്നതിനുള്ള വഴി എന്ന നിലയിലാണ് നിര്‍മ്മിച്ചത്. ചാര്‍മിനാറില്‍ നിന്നും ഗോല്‍കോണ്ടയിലേക്കുള്ള ഈ രഹസ്യപാതയില്‍ വിവിധ ഇടങ്ങളിലായി സ്വര്‍ണ്ണവും രത്നവും അപൂര്‍വ്വങ്ങളായ ആഭരണങ്ങളും വിലപിടിപ്പുള്ള കല്ലുകളും ഒക്കെ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

ഇതൊക്കെ വെറുതെ പറയുന്നതാണ് എന്നു കരുതിയിരുന്നവര്‍ക്കുള്ള മറുപടിയാണ് ഹൈദരാബാദില്‍ 1936 ല്‍ നടന്ന ഖനന പ്രവര്‍ത്തനങ്ങള്‍. അന്നു നടന്ന ഖനനത്തില്‍ തറനിരപ്പില്‍ നിന്നും 10 അടി താഴ്ചയില്‍ ഒരു കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച സ്ലാബ് കണ്ടെത്തുകയും അത് ഉയര്‍ത്തിയപ്പോള്‍ 30 അടി താഴ്ചയും 15 അടി വിവസ്താരവുമുള്ള ഒരു രഹസ്യതുരങ്കം കണ്ടെത്തുകയുണ്ടായി. ചില സ്ഥലങ്ങളില്‍ ടണലിന്റെ ആഴം 40 അടി വരെയായി കാണാം. കുറച്ചുകൂടി മുന്നോട്ട് പോകുമ്പോള്‍ ടണല്‍ രണ്ടായി പിരിയുന്നും ഉണ്ട്. ഹൈരാബാദിലെ പ്രസിദ്ധമായ ചരിത്രസ്ഥലങ്ങള്‍ക്കു താഴെ കൂടിയാണ് ടണല്‍ കടന്നു പോകുന്നത്. എന്തുതന്നെയായായാലും രഹസ്യതുരങ്കത്തില്‍ വിവിധയിടങ്ങളിലായി നവാബ് സൂക്ഷിച്ചിരിക്കുന്ന നിധി ഇതുവരെയും ആരും കണ്ടെത്തിയിട്ടില്ല.

 

5. ആല്‍വാര്‍ കോട്ട, രാജസ്ഥാന്‍

ബാലാ ക്വില എന്നറിയപ്പെടുന്ന ആല്‍വാര്‍ കോട്ടയും ഇന്ത്യയിലെ നിധി ഒളിപ്പിച്ചു വെച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണെന്നാണ് ചരിത്രകാരന്‍മാരും ഇതിനെപ്പറ്റി പഠനം നടത്തുന്നവരും പറയുന്നത്. മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ജഹാംഗീര്‍ ഒരിക്കല്‍ നടത്തിയ ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട് ആല്‍വാര്‍ കോട്ടയില്‍ അഭയം തേടിയെന്നാണ് കഥ. തന്റെ സാമ്രാജ്യത്തില്‍ നിന്നും ഒളിച്ചോടി വന്നപ്പോള്‍ തന്റെ അളവില്ലാത്ത സ്വത്തുക്കളും അദ്ദേഹം കൂടെ കരുതിയിരുന്നു. ഇതില്‍ ഏറിയ പങ്കും ആല്‍വാര്‍ കോട്ടയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നാണ് കരുതപ്പെടുന്നത്. ഇതില്‍ കുറെയൊക്കെ കണ്ടെത്തിടിട്ടുണ്ടെങ്കിലും കൂടുതല്‍ ഭാഗവും ഇന്നും പുറത്തുവന്നിട്ടില്ല.

 

6. കൃഷ്ണ റിവര്‍ ട്രഷര്‍

പ്രകാശത്തിന്റെ മല എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വജ്രക്കല്ലാണ് കോഹിനൂര്‍ രത്നം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനു സമീപത്തുള്ള കൊല്ലൂര്‍ ഖനിയില്‍ നിന്നുമാണ് പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്ത് എടുത്തത്. ആദ്യം ഇവിടുത്തെ കാകാത്യ രാജാക്കന്‍മാരുടെ അധീനതിയിലായിരുന്നു ഇതുണ്ടായിരുന്നത്. പിന്നീഗ് തുഗ്ലക് വംശവും മുഗള്‍ വംശവും ഉള്‍പ്പെടെ ഒട്ടേറെ കൈകളിലൂടെ കടന്നുപോയ രത്നം ഇപ്പോള്‍ ബ്രിട്ടനിലാണ് ഉള്ളത്. കോഹിനൂര്‍ രത്നം ഉള്‍പ്പെടെയുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ പത്ത് രത്നങ്ങളില്‍ ഏഴെണ്ണവും സംഭാവന ചെയ്ത സ്ഥലമാണ് ആന്ധ്രാപ്രദേശ്. ഗുണ്ടൂര്‍, കൃഷ്ണ എന്നിവിടങ്ങളാണ് ഇതിനു പിന്നിലെ സ്ഥലങ്ങള്‍. കൃഷ്ണ നദി അറിയപ്പെടുന്നത് തന്നെ സ്വര്‍ണ്ണനിധി എന്ന പേരിലാണ്. ഒരു കാലത്ത് ലോകത്തിലെ തന്നെ മികച്ച വജ്രങ്ങള്‍ ഇവിടെ നിന്നായിരുന്നു ലഭിച്ചിരുന്നത്.

Loading...

More News