പള്‍സര്‍ സുനി വിളിച്ചത് ഒരു തവണ മാത്രമെന്ന് നാദിര്‍ഷ; തെളിവുസഹിതം പൊളിച്ചടുക്കി പൊലീസ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:49 am

Menu

Published on September 12, 2017 at 1:01 pm

പള്‍സര്‍ സുനി വിളിച്ചത് ഒരു തവണ മാത്രമെന്ന് നാദിര്‍ഷ; തെളിവുസഹിതം പൊളിച്ചടുക്കി പൊലീസ്

nadirsha-and-police-questioning

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയുടെ പങ്കിനെപ്പറ്റി പൊലീസിനു സൂചന ലഭിച്ചത് കേസ് അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തില്‍.

അതിനിടെ നടിയെ ആക്രമിക്കുന്നതിന് മുമ്പ് സംവിധായകനും നടനുമായ നാദിര്‍ഷയില്‍ നിന്ന് പണം വാങ്ങിയതായി പ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തി. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തി 25,000 രൂപ വാങ്ങിയതായാണ് സുനി പൊലീസിന് മൊഴി നല്‍കിയത്. ദിലീപ് പറഞ്ഞിട്ടാണ് പണം വാങ്ങിയതെന്നും സുനി പറഞ്ഞു.

ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷയെ മൂന്നു തവണ ഫോണ്‍ വിളിച്ചതിനു തെളിവുണ്ട്. എന്നാല്‍, ഒരു തവണയേ വിളിച്ചിട്ടുള്ളൂവെന്നാണു നാദിര്‍ഷ പറഞ്ഞത്. പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് നാദിര്‍ഷ പറയുന്നതെങ്കിലും അറിയാമെന്നതിനു തെളിവുണ്ടെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതാണ് ഇപ്പോള്‍ സുനിയുടെ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുന്നത്.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ദിലീപിനെതിരേയുള്ളതു പോലെ ഗുരുതര കുറ്റാരോപണങ്ങള്‍ നാദിര്‍ഷയ്ക്കെതിരേ ഉന്നയിക്കാന്‍ അന്വേഷണ സംഘത്തിനു കഴിയാത്തതാണ് തിടുക്കത്തിലുള്ള അറസ്റ്റിലേക്കു നീങ്ങാത്തതെന്നാണു വിവരം.

എന്നാല്‍ ഇതിനു പിന്നാലെയാണ് നാദിര്‍ഷ പണം തന്നതായുള്ള സുനിയുടെ മൊഴി. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി അദ്ദേഹത്തിന്റെ മാനേജറില്‍ നിന്ന് പണം വാങ്ങിയതായാണ് പള്‍സര്‍ സുനിയുടെ മൊഴി നല്‍കിയിരിക്കുന്നത്. സുനി തൊടുപുഴയിലെത്തിയതിന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം പള്‍സര്‍ സുനിക്ക് പണം നല്‍കിയെന്ന് പറയാന്‍ പൊലീസ് തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ഇക്കാര്യം നാളെ കോടതിയില്‍ ഉന്നയിക്കുമെന്നും നാദര്‍ഷയുടെ അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാരോപിച്ച് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെ ഇത് ഒഴിവാക്കാന്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

Loading...

More News