നഖം നോക്കിയാലറിയാം നിങ്ങളുടെ അവസ്ഥ...!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 18, 2018 11:10 am

Menu

Published on February 6, 2018 at 8:20 pm

നഖം നോക്കിയാലറിയാം നിങ്ങളുടെ അവസ്ഥ…!

nail-signs-tells-astrological-facts

മുഖം നോക്കി ലക്ഷണം പറയുന്നത് നമ്മള്‍ക്ക് പരിചിതമാണ്. എന്നാല്‍ നഖം നോക്കി ലക്ഷണം പറയാന്‍ പറ്റുമോ? എന്നാല്‍ അങ്ങനെ സാധിക്കും.

നഖങ്ങള്‍ നിങ്ങളുടെ ആരോഗ്യം വിളിച്ചു പറയുമെന്നതാണ് സത്യം. നഖം പരിശോധിച്ചാല്‍ നമ്മുടെ ശരീരത്തിലെ ആരോഗ്യകരമായ അവസ്ഥയും രോഗങ്ങളുള്ള അവസ്ഥയും തിരിച്ചറിയാം. നഖത്തിന്റെ നിറം ഘടന എന്നിവ നോക്കിയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തുന്നത്.

നഖങ്ങളില്‍ വെള്ള നിറഖമുള്ള പാടുകളുണ്ടെങ്കില്‍ കരള്‍ രോഗങ്ങള്‍, വൃക്കയുടെ തകരാറുകള്‍, ഹൃദയാഘാതം എന്നിവയുടെ ലക്ഷണങ്ങളാണെന്ന് അനുമാനിക്കാം. നഖത്തിലെ മഞ്ഞനിറം ഫംഗസ് ബാധ, തൈറോയിഡ് സംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങളാണ്.

നഖങ്ങള്‍ നീലനിറത്തില്‍ കാണപ്പെട്ടാല്‍ ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ക്ക് വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കുന്നില്ല എന്നാണ് മനസിലാക്കേണ്ടത്.

ഇനി നഖങ്ങള്‍ പരുപരുത്തതാണെങ്കില്‍ അത് വാതരോഗങ്ങളുടെ ലക്ഷണമാണ്. നഖത്തില്‍ കറുത്തതോ ഇരുണ്ട നിറമുള്ളതോ ആയ വരകള്‍ കാണപ്പെട്ടാല്‍ ത്വക്ക് കാന്‍സറിന്റെ ലക്ഷണമായി പറയപ്പെടുന്നു. അപ്പോള്‍ നഖം നോക്കി ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെന്നു തോന്നിയാല്‍ വിദഗ്ധ പരിശോധന നടത്തുക. എന്നിട്ടു രോഗം ഉറപ്പിച്ചശേഷം മാത്രം ചികിത്സ തേടുക.

Loading...

More News