ഒമാനിൽ ആളില്ലാ കസേരകളോട് പ്രസംഗിച്ച് മോദി; ചിത്രങ്ങൾ കാണാം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:42 pm

Menu

Published on February 12, 2018 at 10:57 am

ഒമാനിൽ ആളില്ലാ കസേരകളോട് പ്രസംഗിച്ച് മോദി; ചിത്രങ്ങൾ കാണാം

narendra-modi-speech-in-muscat-no-one-to-hear-him

മസ്‌കത്ത്: പൊതുവെ നമ്മുടെ പ്രധാനമന്ത്രി നടത്തുന്ന ഓരോ വിദേശയാത്രകളിലും അവിടെ വെച്ച് സംഘടിപ്പിക്കുന്ന പൊതുചടങ്ങുകളില്‍ നിറയെ ആളുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അതെല്ലാം തെറ്റിക്കുന്നതായിരുന്നു ഗള്‍ഫ് രാജ്യങ്ങളില്‍ മോദി സന്ദര്‍ശിച്ചപ്പോഴുണ്ടായത്. സ്‌കത്തിലെ സുല്‍ത്താന്‍ ഖാബുസ് സ്റ്റേഡിയത്തില്‍ മോദിയുടെ പ്രസംഗം കേള്‍ക്കുന്നതിന് പ്രതീക്ഷിച്ചിരുന്നത് മുപ്പതിനായിരം പേരെയായിരുന്നെങ്കിലും എത്തിച്ചേര്‍ന്നത് വെറും പതിമൂന്നായിരം ആളുകള്‍ മാത്രമായിരുന്നു. അതോടെ ആളില്ലാ കസേരകളെ അഭിമുഖീകരിച്ചു പ്രസംഗിക്കേണ്ട ഗതികേടിലുമായി പ്രധാനമന്ത്രി.

ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നിലായിരുന്നു പ്രധാനമന്ത്രിയുടെ പരിപാടി. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം ആരംഭിച്ചത്. എന്നാല്‍ കസേരകള്‍ പലതും കാലിയായിരുന്നു. മുപ്പതിനായിരം പേര്‍ക്ക് പാസുകള്‍ വിതരണം ചെയ്തതും വെറുതെയായി.

വിഐപി, വിവിഐപി കസേരകള്‍ ഏകദേശം പൂര്‍ണ്ണമായും തന്നെ കാലിയായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള ചില ബിജെപി അനുകൂലികള്‍ മാത്രമായിരുന്നു എത്തിയവരില്‍ പലരും. ഒപ്പം പ്ലക്കാര്‍ഡുകളേന്തി പ്രധിഷേധവും ഇതിനിടെ നടന്നിരുന്നു.

മസ്‌കത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രധാനമന്ത്രിക്കുള്ള സ്വീകരണം സംഘടിപ്പിച്ചത്. ക്ലബ്ബിലെ 25000 അംഗങ്ങളില്‍ പകുതി ആളുകള്‍ പോലും പരിപാടിക്ക് എത്തിയില്ല. എന്നാല്‍ ഞായറാഴ്ച ഒമാനില്‍ പ്രവൃത്തി ദിവസമായിരുന്നു എന്ന കാരണം പറഞ്ഞുകൊണ്ട് ഇതിനെ ന്യായീകരിക്കാന്‍ ബിജെപി അംഗങ്ങളിലെ ചിലര്‍ ശ്രമിക്കുന്നുമുണ്ട്.

Loading...

More News