National Fim Awards Live Updates

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2018 3:45 am

Menu

Published on April 13, 2018 at 5:03 pm

ദേശീയ ചലച്ചിത്ര പുരസ്കാരം : മലയാള സിനിമാക്കൊരു ഉഗ്രൻ വിഷുകൈനീട്ടം !!!

national-fim-awards-live-updates

ന്യൂഡൽഹി∙ 65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സംവിധായകൻ, ഗായകൻ, സഹനടൻ, തിരക്കഥാകൃത്ത് എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളാണു മലയാള ചിത്രങ്ങൾക്കു ലഭിച്ചത്. ‘ഭയാനകം’ എന്ന ചിത്രത്തിലൂടെ ജയരാജാണു മികച്ച സംവിധായകനുള്ള പുരസ്കാരം കേരളത്തിലെത്തിച്ചത്.

തോണ്ടി മുതലും ദൃക്‌സാക്ഷിയും അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ അത് മലയാള സിനിമക്കുള്ള വിഷുക്കൈനീട്ടം തന്നെ ആയി. മികച്ച സഹനടൻ, മികച്ച തിരക്കഥ, മികച്ച മലയാള സിനിമ തുടങ്ങിയ പുരസ്‌കാരങ്ങളാണ് ഈ സിനിമ കരസ്ഥമാക്കിയത്.

മികച്ച നടനുള്ള പുരസ്കാരത്തിനായുള്ള മൽസരത്തിൽ ഇന്ദ്രൻസ് ഇഞ്ചോടിഞ്ച് മത്സരിച്ച ശേഷമാണ് പുറത്തായത്. അടുത്തിടെ അന്തരിച്ച ശ്രീ ദേവി മാം എന്ന ചിത്രത്തിലൂടെ ഒരിക്കൽ കൂടി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

വിശ്വാസപൂർവം മൻസൂർ’ എന്ന ചിത്രത്തിലെ പോയ്മറഞ്ഞ കാലംഎന്ന ഗാനം ആലപിച്ച യേശുദാസാണു മികച്ച ഗായകൻ.

ചലച്ചിത്ര അവാർഡുകൾ

∙ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം – വിനോദ് ഖന്ന
∙ മികച്ച സംവിധായകൻ – ജയരാജ് (ഭയാനകം)
∙ മികച്ച നടി – ശ്രീദേവി (മോം)
∙ മികച്ച നടൻ – റിഥി സെൻ‌ (നഗർ കീർത്തൻ)
∙ മികച്ച ചിത്രം – വില്ലേജ് റോക്ക് സ്റ്റാർ (അസം)
∙ ജനപ്രിയ ചിത്രം– ബാഹുബലി 2

∙ സഹനടൻ – ഫഫദ് ഫാസിൽ
∙ സഹനടി– ദിവ്യ ദത്ത (ഇരാദാ– ഹിന്ദി)
∙ ഗായകൻ – കെ.ജെ. യേശുദാസ് (ഗാനം– പോയ് മറഞ്ഞ കാലം (വിശ്വാസപൂർവം മൻസൂർ)
∙ ഗായിക – ശാഷാ തിരുപ്പതി (കാട്രു വെളിയിടൈ)
∙ തിരക്കഥ (ഒറിജിനൽ)– തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂർ)
∙ തിരക്കഥ (അവലംബിതം)– ചിത്രം: ഭയാനകം (ജയരാജ്)
∙ ഛായാഗ്രഹണം – നിഖിൽ എസ്.പ്രവീൺ (ഭയാനകം)
∙ സംഗീതം – എ.ആർ. റഹ്മാൻ (കാട്രു വെളിയിടൈ)
∙ പശ്ചാത്തല സംഗീതം– എ.ആർ. റഹ്മാൻ (മോം)
∙ സാമൂഹിക പ്രസക്തിയുള്ള ചിത്രം – ആളൊരുക്കം
∙ പ്രൊഡക്‌ഷൻ ഡിസൈൻ– സന്തോഷ് രാമൻ (ടേക്ക് ഓഫ്)

∙ ദേശീയോദ്ഗ്രഥന ചിത്രം – ധപ്പ
∙ ബാലതാരം – ഭനിത ദാസ് (വില്ലേജ് റോക്സ്റ്റാർസ്)
∙ മികച്ച മെയ്ക് അപ് ആർടിസ്റ്റ് – രാം രജത് (നഗർ കീർത്തൻ)
∙ കോസ്റ്റ്യൂം – ഗോവിന്ദ മണ്ഡൽ
∙ എഡിറ്റിങ് – റീമ ദാസ് (വില്ലേജ് റോക്ക്സ്റ്റാർസ്)
∙ സ്പെഷൽ എഫക്ട്സ് – ബാഹുബലി 2
∙ ആക്‌ഷൻ ഡയറക്‌ഷൻ– ബാഹുബലി 2

വിവിധ ഭാഷകളിലെ മികച്ച ചിത്രം

∙ ഹിന്ദി – ന്യൂട്ടൻ
∙ തമിഴ് – ടു ലെറ്റ്
∙ ഒറിയ – ഹലോ ആർസി
∙ ബംഗാളി – മയൂരക്ഷി
∙ ജസാറി – സിൻജാർ
∙ തുളു – പഡായി
∙ ലഡാക്കി – വോക്കിങ് വിത് ദി വിൻഡ്
∙ കന്നഡ– ഹെബ്ബട്ടു രാമക്ക
∙ തെലുങ്ക് – ഗാസി

∙ മികച്ച ഷോർട് ഫിലിം (ഫിക്‌ഷൻ) – മയ്യത്ത് (മറാത്തി ചിത്രം)
∙ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ – ഐ ആം ബോണി, വേൽ ഡൺ

∙ പ്രത്യേക ജൂറി പുരസ്കാരം – എ വെരി ഓൾഡ് മാൻ വിത് ഇനോർമസ് വിങ്സ്
∙ എജ്യുക്കേഷനൽ ചിത്രം – ദി ഗേൾസ് വി വേർ ആൻഡ് ദി വിമൻ വി വേർ
∙ നോൺ ഫീച്ചർ ചിത്രം – വാട്ടർ ബേബി

പ്രത്യേക പരാമർശം

∙ പങ്കജ് ത്രിപാഠി (ന്യൂട്ടൻ)
∙ മോർഖ്യ (മറാത്തി ചിത്രം)
∙ ഹലോ ആർസി (ഒഡീഷ ചിത്രം)

Loading...

More News