രണ്ടായിരം പേരൊന്നിച്ച് തടാകത്തില്‍ കൈകോര്‍ത്തു; ലോക റെക്കോഡിനായി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 5:42 am

Menu

Published on February 4, 2017 at 11:41 am

രണ്ടായിരം പേരൊന്നിച്ച് തടാകത്തില്‍ കൈകോര്‍ത്തു; ലോക റെക്കോഡിനായി

nearly-2000-people-join-hands-set-floating-record-argentina

ബ്യൂണസ് ഐറിസ്: ഗിന്നസ് ലോകറെക്കോര്‍ഡുകള്‍ എന്നും തകര്‍ക്കപ്പെടാനുളളതാണ്. പലപ്പോഴും അത് തകര്‍ക്കപ്പെടാറുമുണ്ട്. ഇത്തരത്തില്‍ ഒരു ഗിന്നസ് റെക്കോര്‍ഡ് തകര്‍ക്കാന്‍ അര്‍ജന്റീനയില്‍ നടന്ന ശ്രമം ഏവര്‍ക്കും കൗതുക കാഴ്ചയായി.

nearly-2000-people-join-hands-set-floating-record-argentina

രണ്ടായിരത്തോളം പേര്‍ ഒരുമിച്ച് കൈ കോര്‍ത്ത് തടാകത്തില്‍ പൊങ്ങിക്കിടക്കുന്ന അപൂര്‍വമായ കാഴ്ച. ബ്യൂണസ് ഐറിസിലായിരുന്നു ഈ റെക്കോര്‍ഡിനായുള്ള പരിപാടി.

കഴിഞ്ഞ ഞായറാഴ്ച നടത്തിയ ഈ പരിപാടിയില്‍ 1,941 പേരാണ് പരസ്പരം കൈ പിടിച്ച് എപിക്യൂവന്‍ തടാകത്തില്‍ മുപ്പത് സെക്കണ്ട് പൊങ്ങിക്കിടന്നത്. ഈ പ്രകടനത്തിന് സാക്ഷികളാകാന്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ പ്രതിനിധികളും ഉണ്ടായിരുന്നു.

nearly-2000-people-join-hands-set-floating-record-argentina2

2014-ല്‍ തയ്‌വാനിലെ സണ്‍മൂണ്‍ തടാകത്തില്‍ 634 പേര്‍ ചേര്‍ന്ന സ്ഥാപിച്ച റെക്കോര്‍ഡാണ് ഈ പ്രകടനത്തിനു മുന്നില്‍ വഴിമാറിയത്.

സാധാരണ തടാകങ്ങളില്‍ പൊങ്ങിക്കിടക്കണമെങ്കില്‍ പ്രത്യേകസംവിധാനങ്ങളുടെ സഹായം ആവശ്യമാണ്. എന്നാല്‍ എപിക്യൂവന്‍ തടാകത്തില്‍ സമുദ്രത്തിലുള്ളതിന്റെ പത്തിരട്ടി ഉപ്പടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറഞ്ഞ് ഒരു സഹായവുമില്ലാതെ പൊങ്ങിക്കിടക്കാന്‍ ആളുകളെ സഹായിച്ചു.

nearly-2000-people-join-hands-set-floating-record-argentina3

പ്രകടനത്തിനായി തടാകത്തിലിറങ്ങിയവര്‍ 50 ഓളം വരികളായി തിരിഞ്ഞാണ് കൈകോര്‍ത്ത് കിടന്നത്. ഡ്രോണിന്റെ സഹായത്തോടെ ചിത്രീകരിച്ച ജനങ്ങളുടെ വെള്ളത്തിലെ കിടപ്പിന്റെ വീഡിയോ സൈബര്‍ ലോകത്ത് തരംഗമാകുകയാണ്.

Loading...

More News