മുടി വെട്ടിയതിനു ശേഷം നെക്ക് മസാജ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; എന്നന്നേക്കുമായി കിടപ്പിലായേക്കാം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2018 10:06 am

Menu

Published on September 21, 2017 at 5:08 pm

മുടി വെട്ടിയതിനു ശേഷം നെക്ക് മസാജ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; എന്നന്നേക്കുമായി കിടപ്പിലായേക്കാം

neck-massage-by-barber-may-damage-nerve-cause-paralysis

സൗന്ദര്യ സംരക്ഷണത്തില്‍ സ്ത്രീകള്‍ക്കൊപ്പം തന്നെ പുരുഷന്മാരും താല്‍പ്പര്യം കാണിക്കുന്ന സമയമാണിത്. ഹെയര്‍ സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്നതാണ് പുരുഷന്മാര്‍ക്കിടയിലെ ട്രെന്‍ഡ്. ഇക്കാര്യത്തില്‍ സ്ത്രീകളേക്കാള്‍ മുന്‍പന്തിയിലാണ് പുരുഷന്മാര്‍.

സിനിമാതാരങ്ങളുടെയും മറ്റും ഹെയര്‍ സ്‌റ്റൈലുകള്‍ പരീക്ഷിച്ച് ചെത്തിനടക്കാന്‍ മിക്ക ആളുകള്‍ക്കും ഇഷ്ടമാണ്. ഇപ്പോള്‍ സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലുമൊക്കെ പോയി ഇഷ്ടപ്പെടുന്ന വിധത്തില്‍ മുടി വെട്ടിയതിനു ശേഷം ചെയ്യുന്ന ഒരു കാര്യമുണ്ട്. നെക് ക്രാക്ക് എന്നറിയപ്പെടുന്ന മസാജിങ്ങ് രീതി.

മൊത്തത്തില്‍ ഒരു റിലാക്‌സേഷന്‍ കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പറച്ചില്‍. പലര്‍ക്കും ഇത് ചെയ്യുന്നതിനോട് താല്‍പ്പര്യവുമാണ്. എന്നാല്‍ ഇങ്ങനെ നെക് ക്രാക്കില്‍ ഏര്‍പ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളെ എന്നെന്നേക്കുമായി കിടക്കയിലാഴ്ത്താന്‍ ഇത് ധാരാളമാണ്.

54കാരനായ അജയ് കുമാര്‍ എന്ന വ്യക്തിയാണ് ഇത്തരത്തില്‍ നെക് ക്രാക്കിന്റെ ദുരിതം അനുഭവിക്കുന്നത്. മുടി വെട്ടിയതിനു ശേഷം തല ഇരുവശത്തേക്കുമാക്കി ക്രാക് ചെയ്യുന്നതിനിടെ അജയ്യുടെ ദശമനാഡിക്കു ക്ഷതം സംഭവിക്കുകയായിരുന്നു.

ഇതു ശ്വാസോച്ഛ്വാസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയാത്ത അജയ് ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. മസാജ് വഴി അജയ്യുടെ ഡയഫ്രത്തിനും സാരമായ പരിക്കു പറ്റിയെന്നും ഇനിയങ്ങോട്ട് വെന്റിലേറ്ററിന്റെ സഹായമില്ലാതെ അജയ്ക്കു ജീവിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മുടിവെട്ടാനെത്തുന്ന ആള്‍ക്ക് നെക് മസാജ് റിലാക്‌സേഷന്‍ നല്‍കുമെങ്കിലും ചില അവസരങ്ങളില്‍ അതു കൈവിട്ടുപോകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.

Loading...

More News