നിങ്ങൾക്ക് കഴുത്ത് വേദന ഉണ്ടാകാറുണ്ടോ?? neck pain cervical spondylosis

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 12, 2019 12:28 pm

Menu

Published on July 2, 2019 at 5:51 pm

നിങ്ങൾക്ക് കഴുത്ത് വേദന ഉണ്ടാകാറുണ്ടോ??

neck-pain-cervical-spondylosis

ഇന്ന് എല്ലാവരെയും ബാധിക്കാറുള്ള ഒരു ആരോഗ്യ പ്രശ്നമാണ് കഴുത്തുവേദന (സെർവിക്കൽ സ്പോണ്ടിലോസിസ്) ജീവിത ശൈലിയിലുള്ള മാറ്റങ്ങളാണ് കഴുത്തു വേദന വരാനുള്ള പ്രധാന കാരണം. അമിതമായ കംപ്യൂട്ടർ, മൊബൈൽ ഫോണ്‍ ഉപയോഗം, വെർട്ടിബ്രൽ ബോണിന്റെ ക്ഷയം, അതുവഴി സുഷുമ്നാ നാഡികൾക്ക് ഏൽക്കുന്ന സമ്മർദം, പൊക്കമേറിയ തലയണയുടെ സ്ഥിരമായ ഉപയോഗം, എന്നിവ ഈ രോഗം രൂക്ഷമാക്കുന്നു. തൊഴിൽജന്യമായ കാരണങ്ങൾ, മാനസിക സംഘർഷങ്ങൾ എന്നിവ മൂലവും കഴുത്തും വേദനയുണ്ടാകും.

വ്യായാമങ്ങൾ

ചില വ്യായാമങ്ങളിലൂടെ കഴുത്തിലെ പേശികളെ ശക്തിപ്പെടുത്താനും വേദനയുടെ തീവ്രത കുറയ്ക്കാനും പറ്റും.

  • ക്ലോക്ക് വൈസ് രീതിയിലും ആന്റി ക്ലോക്ക് വൈസ് രീതിയിലും തല ചുഴറ്റുക.
  • തല ചെരിച്ച് തോളിൽ മുട്ടിക്കുക. രണ്ടു വശത്തേക്കും മാറി മാറി ചെയ്യണം. 10–15 തവണ ചെയ്യുക.
  • നിവർന്നു നിന്ന ശേഷം രണ്ടു തോൾഭാഗവും ചെവിയിൽ മുട്ടിക്കുന്നതിനായി ഉയർത്തുകയും രണ്ടോ മൂന്നോ സെക്കന്റ് അങ്ങനെ നിർത്തിയ ശേഷം പഴയ അവസ്ഥയിലേക്കു കൊണ്ടു വരികയും ചെയ്യുക. പല തവണ ഇത് ആവർത്തിക്കാം.
  • നെറ്റിയിൽ കൈപ്പത്തികൊണ്ടു പുറകിലേക്കും അതിനെ ചെറുത്തു നിൽക്കുംവിധം തല മുന്നിലേക്കും തള്ളുക. പത്തു പതിനഞ്ചു സെക്കന്റ് നേരം ഇങ്ങനെ ചെയ്യാവുന്നതാണ്. തുടർന്ന് ഇതിനു വിപരീതമായ രീതിയിൽ തല പിന്നിൽ നിന്നു മുന്നിലേക്കു തള്ളുക.
  • കടുത്ത കഴുത്തു വേദനയുള്ളപ്പോൾ ഈ വ്യായാമങ്ങൾ ചെയ്യാതിരിക്കുകയാണു നല്ലത്.

മുൻകരുതലുകൾ

  • കംപ്യൂട്ടറിനു മുന്നിൽ നിന്ന് ചെറിയ ഇടവേളകൾ എടുക്കുക.
  • നടുവും തലയും നിവർത്തി ഇരുന്നുവേണം കംപ്യൂട്ടർ ഉപയോഗിക്കാൻ.
  • ഉയർന്ന തലയണ ഒഴിവാക്കുക.
  • കിടന്നു കൊണ്ടു ടിവി കാണുന്നതും വായിക്കുന്നതും ഒഴിവാക്കുക.
  • സ്ഥിരമായി കമിഴ്ന്നു കിടന്ന് ഉറങ്ങുന്നവരെ കഴുത്തുവേദന പെട്ടെന്നു പിടികൂടാം. ആ ശീലം മാറ്റുക.

Loading...

More News