കയ്യും കാലുമെല്ലാം ചൊറിച്ചിൽ വരുമ്പോൾ ഒന്ന് ശ്രദ്ധിച്ചോളൂ.. കാൽ നഷ്ടമായ ഈ യുവാവിന് പറയാനുള്ളത് കേട്ടുനോക്കൂ..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:49 pm

Menu

Published on March 13, 2018 at 12:55 pm

കയ്യും കാലുമെല്ലാം ചൊറിച്ചിൽ വരുമ്പോൾ ഒന്ന് ശ്രദ്ധിച്ചോളൂ.. കാൽ നഷ്ടമായ ഈ യുവാവിന് പറയാനുള്ളത് കേട്ടുനോക്കൂ..

necrotizing-fasciitis-bacteria

കയ്യിലും കാലിലുമൊക്കെ ഏതെങ്കിലും തരത്തിലുള്ള ചൊറിച്ചിലോ മറ്റോ ഉണ്ടാകുമ്പോൾ നമ്മൾ പലപ്പോഴും അതൊന്നും അത്ര കാര്യമാക്കാറില്ല. നിസ്സാരമായി തള്ളിക്കളയാറാണ് പതിവ്. എന്നാൽ പലപ്പോഴും അത്തരത്തിൽ നിസ്സാരമെന്ന് കരുതി നമ്മൾ ഒഴിവാക്കുന്ന ഇത്തരത്തിലുള്ള ചെറിയ ചെറിയ പ്രശ്നങ്ങൾ പിന്നീട് വലിയ കുഴപ്പങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കും എന്നതിനുള്ള ഉദാഹരമാണ് ഈ ചെറുപ്പക്കാരന്റെ ദുരിതപൂർണ്ണമായ അനുഭവം നമുക്ക് കാണിച്ചു തരുന്നത്.

ഡേ കെയര്‍ അധ്യാപകനായിരുന്ന റൗള്‍ റെയ്‌സ് കാലിൽ ഒരു ചെറിയ കുമിള പോലെയായിരുന്നു കാഴ്ചയില്‍ അത്. ആദ്യം നിസ്സാരമെന്നു കരുതിയെങ്കിലും വൈകുന്നേരം ആയതോടെ വേദനയു കൂടി. ഇതിനിടെ ഭാര്യ ചില വീട്ടുമരുന്നുകളൊക്കെ പരീക്ഷിക്കുകയും ചെയ്തു. പക്ഷേ ഒന്നും ഒരു ഫലവും കണ്ടില്ല. വൈകാതെ കാര്യങ്ങൾ കൂടുതൽ വഷളാവുകയും ചെയ്തു.

സംഭവം കുമിള കണക്കെ വീർത്തു വന്നതോടെ റൗൾ അത് അമർത്തിയതോടെ പൊട്ടി പഴുപ്പും രക്തവും തൊലിയുടെ മറ്റു ഭാഗങ്ങളിലേക്കും കൂടെ പടർന്നു. തുടച്ചു വൃത്തിയാക്കിയെങ്കിലും മറ്റു ഭാഗങ്ങളിലേക്ക് കൂടെ ഇത് പകരുകയായിരുന്നു.

തുടർന്ന് കാര്യങ്ങൾ കൂടുതൽ വഷളായതോടെ ഇയാൾ ആശുപത്രിയിൽ എത്തി.പരിശോധയനയിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയാണ് കാലിനെ ആക്രമിച്ചിരിക്കുന്നതെന്നു കണ്ടെത്തി. ഉടന്‍ ഡോക്ടർമാർ ഇയാളെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

അങ്ങനെയാണ് തന്റെ കാൽ മുറിച്ചു കളയേണ്ടി വരുമെന്ന ഞെട്ടിപ്പിക്കുന്ന സത്യം ഡോക്ടർമാർ അയാളെ ബോധ്യപ്പെടുത്തുന്നത്. കാൽ മുറിച്ചു കളഞ്ഞില്ലെങ്കിൽ ബാക്ടീരിയ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി പടർന്ന് ശരീരം മൊത്തം നശിപ്പിക്കും. അതോടെ ഇയാൾ കാൽ മുറിക്കാൻ ബാധ്യസ്ഥനാവുകയായിരുന്നു.

Necrotizing fasciitis എന്ന അഴുക്കുവെള്ളത്തിലൂടെയും മറ്റുമൊക്കെയായി പകരുന്ന അസുഖമായിരുന്നു റൗളിനെ ബാധിച്ചത്. ജീവന് തന്നെ ഭീഷണിയായി മാറുന്ന ഇത് തുടക്കത്തിൽ തന്നെ കണ്ടെത്താനായാൽ ഒരു പരിധി വരെ രക്ഷപ്പെടാനാകും. അല്ലാത്ത പക്ഷം ജീവനും കൊണ്ട് പോകുക തന്നെ ചെയ്യും എന്ന കാര്യം ഉറപ്പ്.

Loading...

More News