പുതിയ ക്രിക്കറ്റ് സ്റ്റിക്കറുമായി വാട്സാപ്പ് new cricket sticker in whatsapp

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 15, 2019 4:21 am

Menu

Published on April 30, 2019 at 3:04 pm

പുതിയ ക്രിക്കറ്റ് സ്റ്റിക്കറുമായി വാട്സാപ്പ്

new-cricket-sticker-in-whatsapp

ക്രിക്കറ്റ് ആരാധകരെ ലക്ഷ്യമിട്ട് വാട്‌സാപ്പില്‍ പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് ക്രിക്കറ്റ് സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സാപ്പിന്റെ ഐഓഎസ് പതിപ്പിലും ക്രിക്കറ്റ് സ്റ്റിക്കറുകള്‍ അധികം വൈകാതെ എത്തും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ക്രിക്കറ്റ് ആരാധകര്‍ക്ക് പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ പ്രയോജനപ്പട്ടേക്കും.

അതേസമയം ഇപ്പോള്‍ നോക്കിയാല്‍ ചിലപ്പോള്‍ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ വാട്‌സാപ്പില്‍ കണ്ടെന്നുവരില്ല. എന്നാല്‍ അധികം വൈകാതെ തന്നെ സ്റ്റിക്കറുകള്‍ ലഭിക്കും. ഈ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇന്‍സ്റ്റാള്‍ ചെയ്യാനും എളുപ്പമാണ്. ഇമോജി അയക്കുന്നപോലെ തന്നെ ഇവ മറ്റൊരാള്‍ക്ക് അയക്കുകയും ചെയ്യാം.

ആശയക്കൈമാറ്റത്തിന് സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്ന രീതി ആളുകള്‍ക്ക് ഇഷ്ടമാണ്. ഫെയ്‌സ്ബുക്കിലും മറ്റ് ചാറ്റിങ് ആപ്ലിക്കേഷനുകളിലും ഇത് നേരത്തെ എത്തിയിരുന്നു. ജനപ്രീതി തിരിച്ചറിഞ്ഞു തന്നെയാണ് സ്റ്റിക്കറുകള്‍ വാട്‌സാപ്പിലേക്ക് കൊണ്ടുവന്നത്. വാട്‌സാപ്പ് തന്നെ ഒരുക്കുന്ന സ്റ്റിക്കറുകളും മറ്റുള്ളവര്‍ തയ്യാറാക്കുന്ന സ്റ്റിക്കറുകളും വാട്‌സാപ്പില്‍ ഉപയോഗിക്കാന്‍ കഴിയും.

എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

സന്ദേശം ടൈപ്പ് ചെയ്യുന്നതിനുള്ള സ്ഥലത്തിന് ഇടതുവശത്തുള്ള സ്‌മൈലി ബട്ടന്‍ തിരഞ്ഞെടുത്ത ശേഷം ഇമോജി തിരഞ്ഞെടുക്കുക. വലത് ഭാഗത്ത് മുകളില്‍ കാണുന്ന പ്ലസ് ബട്ടന്‍ തിരഞ്ഞെടുത്താല്‍ പുതിയ സ്റ്റിക്കറുകള്‍ കാണാം. അതില്‍ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ തിരഞ്ഞെടുക്കാം. അവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

Loading...

More News