റിയല്‍മിയുടെ X, 3i ഫോണുകള്‍ പോപ്പ് അപ്പ് ക്യാമറയുമായി വിപണിയില്‍ new realme phones with pop up camera launched

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2019 2:15 pm

Menu

Published on July 15, 2019 at 5:28 pm

റിയല്‍മിയുടെ X, 3i ഫോണുകള്‍ പോപ്പ് അപ്പ് ക്യാമറയുമായി വിപണിയില്‍

new-realme-phones-with-pop-up-camera-launched

ന്യൂഡൽഹി: പോപ്പ് അപ്പ് ക്യാമറയുമായെത്തുന്ന റിയല്‍മിയുടെ Realme X, Realme 3i സമാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി. വിപണിയില്‍ ഷാവോമിയുടെ റെഡ്മി കെ 20 സ്മാര്‍ട് ഫോണ്‍ ആണ് റിയല്‍ മി എക്‌സിന്റെ മുഖ്യ എതിരാളി. 2340 റസലൂഷനില്‍ 6.53 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ആണ് റിയല്‍ മി എക്‌സിന് . ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണ കവചവും സ്‌ക്രീനിനുണ്ട്.

പോപ്പ് അപ്പ് ക്യാമറ നല്‍കിയിരിക്കുന്നതിനാല്‍ പരമാവധി സ്‌ക്രീന്‍ വലിപ്പം ഫോണിന് ലഭിച്ചിട്ടുണ്ട്. 0.74 സെക്കന്റില്‍ പോപ്പ് അപ് ക്യാമറ ഉയര്‍ന്നു വരുമെന്ന് റിയല്‍മി പറഞ്ഞു. പോപ്പ് അപ്പ് ക്യാമറ മോഡ്യുളിന് പത്ത് വര്‍ഷം വരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് റിയല്‍ മി അവകാശപ്പെടുന്നു. ഉയര്‍ന്നുവരുമ്പോള്‍ ക്യാമറയ്ക്ക് ആഘാതമേല്‍ക്കാതിരിക്കാന്‍. സാഫയര്‍ കവര്‍ ഗ്ലാസ് സംരക്ഷണവും നല്‍കിയിരിക്കുന്നു.

16 എംപി ക്യാമറ സെന്‍സറാണ് പോപ്പ് അപ്പ് സെല്‍ഫി ക്യാമറയില്‍ ഉള്ളത്. അതേസമയം, 48 മെഗാപിക്‌സല്‍ സോണി ഐഎം എക്‌സ് 586 സെന്‍സര്‍, അഞ്ച് എംപി സെന്‍സര്‍ എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ കാമറയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്.

ക്വാല്‍ കോം സ്‌നാപ്പ് ഡ്രാഗണ്‍ 710 എഐഇ പ്രൊസസറില്‍ നാല് ജിബി, എട്ട് ജീബി പതിപ്പുകളാണ് റിയല്‍ മി എക്‌സിന്. 128 ജിബി ആണ് സ്റ്റോറേജ്. ആന്‍ഡ്രായ്ഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ്6 ആണ് ഫോണില്‍. ഗെയിം കളിക്കുന്നതിനിടെ ഫോണ്‍ ചൂടാവാതിരിക്കാനുള്ള കവചം. ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനം എന്നിവ റിയല്‍മി എക്‌സിന്റെ മറ്റ് സവിശേഷതകളാണ്. പോളാര്‍ വൈറ്റ്, സ്‌പേസ് ബ്ലു എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്.

ഇത് കൂടാതെ പ്രശസ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ നവോട്ടോ ഫുകാസാവ രൂപകല്‍പന ചെയ്ത, ഓനിയന്‍, ഗാര്‍ലിക് ഡിസൈനിലുള്ള മാസ്റ്റര്‍ എഡിഷനും, സ്പൈഡര്‍മാന്‍ തീമിലുള്ള പ്രത്യക പതിപ്പും ഫോണിനുണ്ട്. നാല് ജിബി റാം പതിപ്പിന് 16,999 രൂപയാണ് വില. എട്ട് ജിബി പതിപ്പിന് 19,999 രൂപയും. മാസ്റ്റര്‍ എഡിഷനില്‍ എട്ട് ജിബി റാം പതിപ്പ് മാത്രം ആണുള്ളത്. 20,999 രൂപയാണ് സ്പൈഡര്‍മാന്‍ എഡിഷന് വില.

Loading...

More News