കാര്‍ നിര്‍മ്മാണത്തില്‍ മുള ഉപയോഗിക്കാനൊരുങ്ങി ഫോഡ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:06 am

Menu

Published on April 19, 2017 at 2:55 pm

കാര്‍ നിര്‍മ്മാണത്തില്‍ മുള ഉപയോഗിക്കാനൊരുങ്ങി ഫോഡ്

next-on-fords-to-do-list-making-cars-with-bamboo

കാര്‍ നിര്‍മ്മാണത്തിന് മുള ഉപയോഗിക്കാനൊരുങ്ങി യു.എസ് വാഹന നിര്‍മ്മാതാക്കളായ ഫോഡ്. പ്രകൃതിയില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതില്‍ ഏറ്റവും കരുത്തുറ്റ വസ്തുവായാണു മുളയെ കണക്കാക്കുന്നത്. വൈകാതെ മുളയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് ഏറ്റവും ദൃഢതയുള്ള വസ്തുക്കള്‍ കമ്പനിയുടെ കാറിന്റെ ഇന്റീരിയറില്‍ കാണാനാവുമെന്ന് കമ്പനി പറയുന്നു.

വിസ്മയിപ്പിക്കുന്ന വസ്തുവാണ് മുളയെന്നായിരുന്നു ഫോഡിന്റെ ചൈനയിലെ നാന്‍ജിങ് റിസര്‍ച് ആന്റ് എന്‍ജിനീയറിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍സ് എന്‍ജിനീയറിങ് സൂപ്പര്‍വൈസര്‍ ജാനറ്റ് യിന്നിന്റെ പ്രതികരണം.

ദൃഢതയുണ്ടെങ്കിലും ഇഷ്ടാനുസരണം വഴങ്ങുമെന്നതാണു മുളയുടെ പ്രത്യേക. പോരെങ്കില്‍ മലിനീകരണവും ഒട്ടുമില്ല. ചൈനയില്‍ മാത്രമല്ല ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ യഥേഷ്ടം ലഭ്യമാണെന്നും മുളയുടെ പ്രത്യേകതയാണ്.

വാഹനത്തിന്റെ ഇന്റീരിയറില്‍ മുള ഉപയോഗിക്കാനുള്ള സാധ്യത സപ്ലയര്‍മാരുടെ സഹകരണത്തോടെ വര്‍ഷങ്ങളായി ഫോഡ് പരിശോധിക്കുന്നുണ്ട്. കൂടുതല്‍ ഉറപ്പിനായി മുളയ്‌ക്കൊപ്പം പ്ലാസ്റ്റിക് കൂടി ഉപയോഗിക്കാനാണ് കമ്പനി ആലോചിക്കുന്നത്.

കരുത്തിലും വഴക്കത്തിലുമൊക്കെ മറ്റു സിന്തറ്റിക്, പ്രകൃതിദത്ത ഫൈബറുകളെ അപേക്ഷിച്ച് മുളയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തലെന്നും ഫോഡ് പറയുന്നു.

212 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയുള്ള താപനിലകളില്‍ സ്വഭാവ വ്യതിയാനം വരില്ലെന്നതാണു മുളയുടെ മറ്റൊരു സവിശേഷത. മുളയ്ക്കു പുറമെ മറ്റു ജൈവ വസ്തുക്കള്‍ പ്രയോജനപ്പെടുത്താനും ഫോഡ് ആലോചിക്കുന്നുണ്ട്.

ഇതാധ്യമായയല്ല ഫോഡ് തങ്ങളുടെ വാഹനങ്ങളില്‍ ജൈവ വസ്തുക്കള്‍ ഉപയോഗിക്കുന്നത്. നേരത്തെ ഫോഡ് എസ്‌കേപ്പിന്റെ ഡോര്‍ ബോള്‍സ്റ്ററില്‍ പരുത്തി വര്‍ഗത്തില്‍പെട്ട കെനാഫും ഫോഡ് എഫ് 150 ഇലക്ട്രിക്കല്‍ ഹാണെസിലെ പ്ലാസ്റ്റിക്കിന് ബലം പകരാന്‍ ഉമിയും കമ്പനി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഫോഡ് ഫ്‌ളെക്‌സിലെ സ്റ്റോറേജ് ബിന്നുകള്‍ക്കായി വൈക്കോലാണ് ഉപയോഗിച്ചിരിക്കുന്നത്.

Loading...

More News