വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു...!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 6:06 am

Menu

Published on December 28, 2016 at 11:59 am

അരയില്‍ ധരിച്ച ബെല്‍റ്റ് ബോംബ് പൊട്ടിയില്ല; വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു…!!

nigerian-suicide-bomber-lynched-by-mob-after-explosive-vest-fails-to-detonate

മൈഡുഗുരി: നൈജീരിയയിലെ മാര്‍ക്കറ്റില്‍ ബെല്‍റ്റ് ബോംബ് ധരിച്ചെത്തി സ്‌ഫോടനം നടത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട വനിത ചാവേറിനെ ജനങ്ങള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മൈഡുഗുരിയില്‍ കസുവ ജില്ലയിലെ കസുവേ ഷാനു മാര്‍ക്കറ്റിലാണ് സംഭവം. യുവതിയുടെ കൂടെയുണ്ടായിരുന്ന ചാവേറായ മറ്റൊരു സ്ത്രീ സ്വയം പൊട്ടിത്തെറിച്ച്
മരിച്ചിരുന്നു. തിരക്കേറിയ ഈ മാര്‍ക്കറ്റില്‍ ബോംബ് പൊട്ടിച്ച് പരമാവധി പേരെ വധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് ആത്മഹത്യാബോംബര്‍മാരുമെത്തിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ചാവേറുകള്‍ ഭാകരസംഘടനയായ ബോക്കോഹറാമില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. ബോക്കോ ഹറാമിനെ അവരുടെ ശക്തികേന്ദ്രമായ സാംബിസ വനത്തില്‍ നിന്നും തൂത്തെറിയാന്‍ സാധിച്ചുവെന്ന് ഈ ആഴ്ച നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി അവകാശപ്പെട്ടിരുന്നു. ഡിസംബര്‍ 23ന് നടന്ന നീക്കത്തില്‍ വനത്തിലെ ക്യാമ്പ് തകര്‍ത്തുവെന്നും ഒളിക്കാന്‍ ഇടമില്ലാതെ തീവ്രവാദികള്‍ നെട്ടോട്ടമോടിയെന്നുമാണ് പ്രസിഡന്റ് പറയുന്നത്.

ഇവരെ പിന്തുടര്‍ന്ന് പിടിച്ച നിയമത്തിന് മുന്നിലെത്തിക്കാന്‍ താന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫുകളോട് ഉത്തരവിട്ടിട്ടുണ്ടെന്നും പ്രസിഡന്റ് പറയുന്നു. ബോക്കോ ഹറാമിന്റെ ആത്യന്തിക തകര്‍ച്ചയാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ആഫ്രിക്കയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നായ നൈജീരിയയില്‍ ഏഴു വര്‍ഷത്തിനിടെ തീവ്രവാദികളുമായ ഏറ്റുമുട്ടലില്‍ 20 ലക്ഷത്തോളം ആളുകള്‍ പലായനം ചെയ്യുകയും 15,000 ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

Loading...

More News