സംസ്ഥാനത്ത് നിപ സംശയം ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി nipah scare in kerala student health condition is improving nipah not confimed

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 19, 2019 5:15 am

Menu

Published on June 3, 2019 at 3:21 pm

സംസ്ഥാനത്ത് നിപ സംശയം ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

nipah-scare-in-kerala-student-health-condition-is-improving-nipah-not-confimed

കൊച്ചി: കൊച്ചിയില്‍ നിപ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. രോഗി സംസാരിക്കുന്നുണ്ടെന്നും രാവിലെ ഭക്ഷണം കഴിച്ചെന്നും അധികൃതര്‍ അറിയിച്ചു. അതേ സമയം യുവാവിന് ഇപ്പോഴും പനിയുണ്ടെന്നും ഐസോലേഷന്‍ വാര്‍ഡില്‍ 24 മണിക്കൂറും നിരീക്ഷിച്ചുവരുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവാവിനാണ് നിപ സംശയിക്കുന്നത്. തൊടുപുഴയില്‍ കോളേജ് വിദ്യാര്‍ഥിയായ യുവാവ് തൃശൂരില്‍ ഇന്റേണ്‍ഷിപ്പിനായി എത്തിയപ്പോഴാണ് കടുത്ത പനി ബാധിതനായത്. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവ് പിന്നീട് നാട്ടിലെത്തി. പറവൂരിലെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ പനി മൂര്‍ഛിച്ചതോടെ ഇവിടെ നിന്ന് കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു.

യുവാവ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍നിന്നാണ് നിപ സംശയത്തെ തുടര്‍ന്ന് സാമ്പിളുകള്‍ ആലപ്പുഴയിലേക്കും പുനെയിലേക്കും പരിശോധനക്കയച്ചത്. ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ നിപ ബാധയാണെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പൂനെയില്‍ നിന്നുള്ള പരിശോധനാഫലം കൂടി വന്നാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. ഇന്ന് വൈകുന്നേരത്തോടെ പൂനെയില്‍ നിന്നുള്ള പരിശോധനാഫലം വരുമെന്നാണ് വിവരം.

Loading...

More News