Nipah Virus Claims 2 More Lives In Kerala's Kozhikode; 15 Deaths

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2018 7:56 pm

Menu

Published on May 31, 2018 at 10:33 am

നിപ്പ : കോഴിക്കോട് രണ്ടു മരണം കൂടെ

nipah-virus-claims-2-more-lives-in-keralas-kozhikode-15-deaths

 

കോഴിക്കോട്: നിയന്ത്രണവിധേയമെന്ന് ആശ്വസിക്കേ നിപ്പ ബാധിച്ച് കോഴിക്കോട് ബുധനാഴ്ച രണ്ടുപേർ മരിച്ചു. പാലാഴി സ്വദേശി മധുസൂദനൻ ‍(55), മുക്കം കാരശേരി സ്വദേശി അഖിൽ (28) എന്നിവരാണു മരിച്ചത്. ഇതോടെ ജില്ലയിൽ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. ആദ്യം നിപ്പ ബാധിച്ചവരുമായി സമ്പർക്കത്തിലുള്ളവരുടെ പട്ടികയിൽ പെടാത്ത ആളാണ് അഖിൽ. മധുസൂദനൻ കോഴിക്കോട് ജില്ലാ കോടതി സീനിയർ സൂപ്രണ്ടാണ്. മെയ് 18ന് പനി ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സഹോദരിയുമായി എത്തിയപ്പോൾ രോഗം പകർന്നതാകാമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിഗമനം. എന്നാൽ അഖിൽ വാഹനാപകടത്തിൽ പെട്ട ആളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെയ് 14 ന് എത്തിയിരുന്നു.ഇവിടെന്ന് ആകാം രോഗം ബാധിച്ചതെന്ന് കരുതുന്നു.

അതിനിടെ, കൊല്‍ക്കത്തയിലെ ഇൗസ്റ്റേണ്‍ ആര്‍മി കമാന്‍ഡില്‍ മലയാളി ൈസനികന്‍ പനി ബാധിച്ചു മരിച്ചത് നിപ്പ വൈറസ് ബാധിച്ചാണെന്ന് സംശയമുയർന്നു. പാലക്കാട് മണ്ണാര്‍ക്കാട് തെങ്കര സ്വദേശി സിജു പ്രസാദാണു മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാതെ കൊല്‍ക്കത്തയില്‍ സംസ്കരിച്ചു. ‌നിപ്പ വൈറസ് സംശയമുളളതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല.
48 പേരുടെ സാംപിൾ ഫലങ്ങൾ നെഗറ്റീവായതോടെ നിപ്പ വൈറസ് ബാധ സംബന്ധിച്ച ആശങ്കയിൽ കഴിഞ്ഞദിവസം അയവുണ്ടായിരുന്നു. പക്ഷേ, രണ്ടുപേരുടെ മരണം സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി.

Loading...

More News