nipah virus latest news

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2018 8:35 pm

Menu

Published on June 1, 2018 at 10:12 am

നിപ്പ വൈറസ് ബാധ; കോഴിക്കോട് അതീവ ജാഗ്രതാ നിർദേശം; ആശുപത്രി സന്ദർശിച്ചവരോട് നിപ്പ സെല്ലുമായി ബന്ധപ്പെടാൻ നിർദേശം

nipah-virus-latest-news-2

കോഴിക്കോട്∙ നിപ്പ വൈസ് ബാധയെ തുടര്‍ന്ന് രണ്ടുപേർക്കൂടി മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോട് ബാലുശേരിയിലെ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും ജീവനക്കാർക്കും അവധി നൽകി. ഒപി പ്രവർത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും കഴിഞ്ഞ രണ്ടുദിവസമായി മരിച്ച മൂന്നുപേരുമായി അടുത്ത് ഇടപഴകിയവര്‍ നിപ്പ സെല്ലുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ഓസ്ട്രേലിയയില്‍നിന്ന് ഇന്നു കോഴിക്കോട്ടെത്തും.

ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിലും സിടി സ്കാൻ റൂമിലും വെയിറ്റിങ് റൂമിലും മെയ് അഞ്ചിനു രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും 14നു രാത്രി 7 മുതൽ രാത്രി 9 വരെയും 18, 19 തീയതികളിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് 2 വരെയും സന്ദർശനം നടത്തിയിട്ടുള്ളവർ സ്റ്റേറ്റ് നിപ്പാ സെല്ലിൽ ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നിപ്പ രോഗം ബാധിച്ചിരുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നു. അതിന്റെ ഭാഗമായി അഖിൽ (28 വയസ്സ്), റസിൽ (25 വയസ്) എന്നിവരുമായി അടുത്ത സമ്പർക്കത്തിൽ ആയിരുന്നവർ നിപ്പ സെല്ലിൽ വിളിച്ച് അറിയിക്കേണ്ടതാണ്.

സ്റ്റേറ്റ് നിപ്പാ സെൽ നമ്പർ – 0495–2381000

 

Loading...

More News