Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഞ്ഞൂറാനായി നിവിന്‍ പോളി എത്തുന്നു. അഞ്ഞൂറാനായി നമ്മെ വിസ്മയിപ്പിച്ച എന്‍ എന്‍ പിള്ളയുടെ ജീവിതമാണ് സിനിമയാകുന്നത്. രാജീവ് രവിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തില്‍ എന്‍ എന്‍ പിള്ളയായി നിവിന്‍ പോളി എത്തുമ്പോൾ താരത്തിനും ആരാധകർക്കും പ്രേക്ഷകർക്കുമെല്ലാം ഒരുപോലെ പ്രതീക്ഷക്ക് വകയുണ്ട്.
നിവിന്‍ പോളിയുടെ ജന്മദിനമായിരുന്ന ഇന്നലെ രാജീവ് രവിയാണ് ഇക്കാര്യം പുറത്തുവിട്ടത്. രാജീവ് രവിക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിയുക എന്നത് തന്നെ സംബന്ധിച്ചെടുത്തോളം വളരെ വലിയ കാര്യമാണെന്ന് നിവിന്‍ പൊളി പറയുന്നു.
സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ഗോപന് ചിദംബരം ആണ് . ഇയ്യോബിന്റെ പുസ്തകം തിരക്കഥ ഇദ്ദേഹം തന്നെയായിരുന്നു. നാടകാചാര്യന്, സാഹിത്യകാരന്, നടന് എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച എന്‍ എന്‍ പിള്ളയുടെ സംഭവബഹുലമായ ജീവിതമായിരിക്കും സംവിധായകൻ ചിത്രത്തിൽ പകർത്തുക. ഇ 4 എന്റ്റര്റ്റൈന്മെന്റ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
1991ല്‍ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര് എന്ന സിനിമയില്‍ അഞ്ഞൂറാന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു എന്‍ എന്‍ പിള്ള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.