ലാലേട്ടാ ആ മീശ ഒന്ന് പിരിക്കാവോ എന്ന് നിവിന്‍ പോളി ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2017 8:37 pm

Menu

Published on January 9, 2017 at 4:34 pm

ലാലേട്ടാ ആ മീശ ഒന്ന് പിരിക്കാവോ എന്ന് നിവിന്‍ പോളി ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി

nivin-pauly-asked-to-mohanlal-for-twirling-the-moustache

മോഹൻലാൽ മീശപിരിക്കുമ്പോൾ കേരളക്കരയ്ക്ക് അതൊരു ആവേശമാണ്. പിരിച്ചുവച്ച മീശയുമായിട്ടാണ്.മലയാളത്തില്‍ ലാലേട്ടനെ സൂപ്പര്‍ സ്റ്റാറാക്കി മാറ്റിയ രാജാവിന്റെ മകന്‍ എന്ന സിനിമ മുതല്‍ ഹിറ്റു ചാര്‍ട്ടുകളില്‍ ഇടം നേടിയ ഭൂരിഭാഗം ചിത്രങ്ങളിലും പിരിച്ചു വെച്ച മീശ ലാലേട്ടന്‍ ട്രെന്റായി മാറി. മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ലാല്‍ മീശ പിരിച്ചിരിയ്ക്കുന്നത്.

ഒപ്പം സിനിമയുടെ 101-ാം ദിവസ ആഘോഷത്തിനിടെയാണ് ആരാധകരെ ആവേശത്തിലാക്കിയ സംഭവം. ആഘോഷങ്ങളില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ടവരില്‍ നിവിനും ഉണ്ടായിരുന്നു. വേദിയില്‍ സംസാരിക്കുന്നതിനിടെ നിവിന്‍ തന്റെ വലിയൊരാഗ്രഹം മോഹന്‍ലാലിനോട് പറഞ്ഞു. ലാലേട്ടാ ആ മീശ ഒന്നു പിരിക്കാമോ. പിന്നെ ലാലേട്ടന്‍ സ്വതസിദ്ധമായ ശൈലിയില്‍ നിവിനെ ഞെട്ടിച്ചു. ഇന്നാ മോനേ നീ തന്നെ പിരിച്ചു നോക്കിക്കോ എന്നു പറഞ്ഞ് മുഖം അടുപ്പിച്ചു. തന്റെ ഇടം കൈ സ്‌റ്റൈലില്‍ അങ്ങനെ നിവിന്‍ പോളി മനസ്സു നിറഞ്ഞ് മീശയില്‍ തൊട്ടു. ലാലേട്ടനോടുള്ള തന്റെ സ്‌നേഹവും ആരാധനയും നിവിന്‍ തുറന്നു പറയുകയും ചെയ്യ്തു.

നിവിന്‍ പോളിയും മോഹന്‍ലാലും തമ്മിലുള്ള ഈ രംഗം മലയാളി പ്രേക്ഷകര്‍ ആഗ്രഹിച്ചതാണെന്ന് പറയാം. ഗീതാഞ്ജലി എന്ന ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിക്കാന്‍ ക്ഷണിച്ചിട്ട് നിവിന്‍ പോയില്ല എന്നും, മോഹന്‍ലാലിനെ വെല്ലുന്ന അഭിനയമാണ് പ്രേമത്തില്‍ നിവിന്റേത് എന്നുമുള്ള വാര്‍ത്തകള്‍ യുവ നടനെ തളര്‍ത്തിയിരുന്നു. പോരാത്തതിന്, പല വേദികളിലും താന്‍ കടുത്ത മമ്മൂട്ടി ആരാധകനാണെന്ന് നിവിന്‍ പറയുകയും ചെയ്തതോടെ നടന്‍ കടുത്ത ലാല്‍ വിരോധിയാണെന്നായി കാര്യങ്ങള്‍. പക്ഷെ ഇപ്പോള്‍ പ്രചരിയ്ക്കുന്ന ഈ ഫോട്ടോ നിവിന്‍ എത്രമാത്രം മോഹന്‍ലാല്‍ എന്ന മാസ് ഹീറോയെ ആരാധിയ്ക്കുന്നു എന്നതിന് തെളിവാണ്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News