ദുല്‍ഖര്‍ സല്‍മാന്‍ എന്നുവിളിച്ച് പരിചയപ്പെടുത്തി അവതാരക; മറുപടി ചിരിയിലൊതുക്കി നിവിന്‍ പോളി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2017 12:24 am

Menu

Published on December 6, 2017 at 8:12 pm

ദുല്‍ഖര്‍ സല്‍മാന്‍ എന്നുവിളിച്ച് പരിചയപ്പെടുത്തി അവതാരക; മറുപടി ചിരിയിലൊതുക്കി നിവിന്‍ പോളി

nivin-pauly-funny-reaction-when-anchor-misnamed-him-dulquer-salmaan

തന്നെ ദുല്‍ഖര്‍ സല്‍മാന്‍ എന്നുവിളിച്ച് പരിചയപ്പെടുത്തിയ അവതാരകയ്ക്കു മുന്നില്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ നിവിന്‍ പോളി. ഈയിടെ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താനെത്ര സിംപിളാണെന്ന് നിവിന്‍ കാണിച്ചു തന്നത്.

അഭിമുഖത്തിന് മുന്നോടിയായി നിവിനെ അവതാരക അഭിസംബോധന ചെയ്തത് ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരുന്നു. സത്യത്തില്‍ നിവിന്റെ പ്രതികരണമറിയാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒപ്പിച്ച ഒരു വേലയായിരുന്നു ഇത്. എന്നാല്‍ ഇത് കേട്ടിട്ടും നിവിന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല.

മാത്രമല്ല ഇത്രയും നല്ല അഭിനയം കാഴ്ച വച്ച അവതാരകയെ പ്രശംസിക്കാനും നിവിന്‍ മറന്നില്ല. നല്ല അഭിനയം. നിങ്ങള്‍ക്ക് സിനിമയില്‍ ഒരു കൈ നോക്കിക്കൂടെ എന്നായിരുന്നു നിവിന്റെ ചോദ്യം.

വേറെ ആരോടെങ്കിലുമായിരുന്നു താന്‍ ഇത്തരത്തില്‍ പറഞ്ഞിരുന്നതെങ്കില്‍ അവര്‍ പരിപാടിയില്‍ നിന്നും ഉറപ്പായും ഇറങ്ങിപ്പോകുമായിരുന്നുവെന്നും നിവിന്‍ എത്ര എളിമയുള്ള വ്യക്തിയാണെന്ന് ഇതിലൂടെ വ്യക്തമാകുന്നുവെന്നും അവതാരക പറഞ്ഞു. അത് തന്നെയാണ് നിവിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ റിച്ചി ഈയാഴ്ച പുറത്തിറങ്ങാനിരിക്കുകയാണ്. അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ നേരമായിരുന്നു നിവിന്റെ ആദ്യ തമിഴ് ചിത്രം.

Loading...

More News