നിവിന്റെ-കിടിലന്‍-ഗെറ്റപ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2017 2:04 pm

Menu

Published on January 10, 2017 at 10:18 am

നിവിന്റെ കിടിലന്‍ ഗെറ്റപ്പ്; ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോനില്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനും

nivinpauly-geetumohandas-rajivravi-anuragkashyap-malayalam-movie-firstlook-moothon-cinema

സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. കരിയറില്‍ വേറിട്ട സിനിമകള്‍ തിരഞ്ഞെടുത്ത് അമ്പരപ്പിക്കുന്ന നിവില്‍ പോളിയാണ് ചിത്രത്തിലെ നായകന്‍.

‘മൂത്തോന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപും സഹകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗീതു പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴ്താരം ധനുഷ് ഉള്‍പ്പടെയുള്ളവര്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഗീതു മോഹന്‍ദാസ് തന്നെയാണ്. ഭര്‍ത്താവ് രാജീവ് രവിയാണ് ക്യാമറ.

ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ സാന്നിധ്യമുണ്ടാകും. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിക്കുന്നത് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന അനുരാഗ് കശ്യപാണ്. അനുരാഗ് ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് ‘ഇന്‍ഷാ അള്ളാഹ് ‘എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് കഥ.

പുതിയ ടീം, പുതിയ പാഠങ്ങള്‍, പുതിയ അനുഭവം, ഊര്‍ജസ്വലമായ ടീമിനൊപ്പം സഹകരിക്കുന്നതില്‍ ആവേശഭരിതനാണെന്നാണ് ചിത്രത്തെ പറ്റി നിവിന്‍ അഭിപ്രായപ്പെട്ടത്. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് ജി. റായ്, അലന്‍ മക്അലക്സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് മൂത്തോന്‍. 2009ല്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രം ‘കേള്‍ക്കുന്നുണ്ടോ’ ആയിരുന്നു ആദ്യത്തേത്. കൂടാതെ 2014ല്‍ ഹിന്ദിയില്‍ ലയേഴ്സ് ഡൈസ് എന്ന ചിത്രമൊരുക്കി നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു ഗീതു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News