അങ്ങനെയാണ് രജനീകാന്തിന്റെ രാഷ്ട്രീയമെങ്കില്‍ സഖ്യത്തിലേര്‍പ്പെടില്ല; സിനിമയിലേക്കില്ലെന്നു പ്രഖ്യാപിച്ച് കമല്‍ ഹാസന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 10:45 am

Menu

Published on February 14, 2018 at 2:24 pm

അങ്ങനെയാണ് രജനീകാന്തിന്റെ രാഷ്ട്രീയമെങ്കില്‍ സഖ്യത്തിലേര്‍പ്പെടില്ല; സിനിമയിലേക്കില്ലെന്നു പ്രഖ്യാപിച്ച് കമല്‍ ഹാസന്‍

no-more-films-for-me-kamal-hassan

ബോസ്റ്റണ്‍: രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ പിന്നെ സിനിമകളില്‍ അഭിനയിക്കില്ലെന്ന പ്രഖ്യാപനവുമായി നടന്‍ കമല്‍ ഹാസന്‍. തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈമാസം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ പ്രസ്താവന.

രജനീകാന്തിന്റെ രാഷ്ട്രീയം കാവിനിറത്തില്‍ അധിഷ്ഠിതമാണെങ്കില്‍ അദ്ദേഹവുമായി സഖ്യത്തിലേര്‍പ്പെടില്ലെന്നും കമല്‍ വ്യക്തമാക്കി. താനൊരു ഹിന്ദു വിരോധിയോ അവര്‍ക്കെതിരോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോസ്റ്റണിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ രാഷ്ട്രീയത്തിലെത്തണമെന്ന സ്ഥിതി ആയതിനാലാണ് ഇത്തരം തീരുമാനമെടുത്തത്. ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുകയെന്നതാണ് തന്റെ ആഗ്രഹം, അല്ലാതെ മുഖ്യമന്ത്രിയാകാനല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

തന്റെ രണ്ടു ചിത്രങ്ങളാണ് ഇനി പുറത്തുവരാനുള്ളതെന്നും അതിനുശേഷം മറ്റു ചിത്രങ്ങളില്‍ അഭിനയിക്കേണ്ടെന്നാണു തന്റെ തീരുമാനമെന്നും കമല്‍ വ്യക്തമാക്കി.

തന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കും. കാവി നിറം വ്യാപിക്കുന്നതില്‍ തനിക്ക് അത്യധികം ആശങ്കയുണ്ട്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിനു ഭീഷണിയാണ്. അതേക്കുറിച്ചു പരാതി പറയാന്‍ സാധിക്കില്ല. ദ്രാവിഡന്‍ സംസ്‌കാരത്തേയും കറുത്തവരെയും പ്രതിനിധാനം ചെയ്യുന്നതായിരിക്കും തന്റെ രാഷ്ട്രീയത്തിലെ കറുപ്പ്. തമിഴരായ തങ്ങള്‍ക്കു കറുപ്പൊരു മോശം നിറമല്ല. ബിജെപിയുമായി ഒരിക്കലും കൈകോര്‍ക്കില്ലെന്നും കമല്‍ വ്യക്തമാക്കി.

Loading...

More News