നോക്കിയ 9 പ്യൂര്‍വ്യൂ ഫോൺ വിപണിയില്‍ nokia 9 pure view

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2019 6:09 pm

Menu

Published on July 17, 2019 at 11:10 am

നോക്കിയ 9 പ്യൂര്‍വ്യൂ ഫോൺ വിപണിയില്‍

nokia-9-pure-view

എച്ച്.എം.ഡി. ഗ്ലോബല്‍ നോക്കിയ 9 പ്യൂര്‍വ്യൂ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഫോണ്‍ അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. പിന്‍ഭാഗത്ത് അഞ്ച് ക്യാമറ സംവിധാനമുള്ള ഫോണാണിത്. മിഡ്‌നൈറ്റ് ബ്ലൂ നിറത്തിലുള്ള ഫോണ്‍ ഈയാഴ്ച മുതല്‍ വില്‍പ്പനയുണ്ടാകും.

ഇരട്ട സിംകാര്‍ഡ് ഉപയോഗിക്കാനാവുന്ന നോക്കിയ 9 പ്യൂര്‍വ്യൂ ആന്‍ഡ്രോയിഡ് 9 പൈ ഓപ്പറേറ്റിങ് സിസ്റ്റത്തിലാകും പ്രവര്‍ത്തിക്കുക. 5.99 ഇഞ്ച് ക്വാഡ് എച്ച്.ഡി. പ്ലസ് പൊലെഡ് സ്‌ക്രീന്‍ ഉണ്ടാകും. ഇന്‍ ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 എസ്.ഒ.സി. പ്രോസസറാണ് ഉപയോഗിച്ചിട്ടുള്ളത്. ആറ് ജി.ബി. റാമുണ്ട്. 128 ജി.ബി. ഇന്‍ബില്‍ട്ട് സ്റ്റോറേജുള്ള ഫോണില്‍ 3320 എം.എ.എച്ച്. ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പിന്‍ഭാഗത്ത് അഞ്ച് സീസ് സെര്‍ട്ടിഫൈഡ് ലെന്‍സാണ് പ്യൂര്‍ വ്യൂവില്‍ ഉപയോഗിച്ചിരിക്കുന്നത്. 12 മെഗാപിക്സലിന്റെ മൂന്ന് മോണോക്രോം സെന്‍സറുകളും 12 മെഗാപിക്സലിന്റെ രണ്ട് ആര്‍.ജി.ബി. സെന്‍സറുകളുമാണവ. ഒരു ചിത്രം പകര്‍ത്തുന്നതിനായി അഞ്ച് ക്യാമറകളും ഒരേസമയം പ്രവര്‍ത്തിക്കും. മുന്‍വശത്ത് 20 മെഗാപിക്സലിന്റെ ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വൈഫൈ, ബ്ലൂടൂത്ത് 5.0, എന്‍.എഫ്.സി. തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ട്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നുമുള്ള സംരക്ഷണം ഫോണിന്റെ പ്രത്യേകതയാണ്.

Loading...

More News